വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/5
ദൃശ്യരൂപം
ഫിയോദർ മിഖായലോവിച്ച് ദസ്തയേവ്‌സ്കി (ഒക്ടോബർ 30, 1821 - നവംബർ 11, 1881) റഷ്യൻ സാഹിത്യത്തിലെ അനശ്വരനായ എഴുത്തുകാരനാണ്. മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക് ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ സാഹിത്യരചനകൾ ദസ്തയേവ്‌സ്കിയുടെ ശൈലിയാണ് മിക്കവാറും പിന്തുടർന്നത്. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഈ എഴുത്തുകാരൻ ലോകമെമ്പാടുമുള്ള അനേക കോടി വായനക്കാർക്കിടയിൽ ഇന്നും സ്വാധീനം ചെലുത്തുന്നു .