വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/49

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരില്‍ ഒരാളായാണ് സത്യജിത് റേ അറിയപ്പെടുന്നത്. അഭിനേതാവായാണ്‌ റേ തന്റെ കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിര്‍മ്മാതാവായ ഴാങ് റെന്‍വായെ കണ്ടതും ബൈസിക്കിള്‍ തീവ്‌സ് എന്ന ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിര്‍മ്മാണരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു.

ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേര്‍ പാഞ്ചാലി പതിനൊന്ന് അന്താരാഷ്ട്രപുരസ്കാരങ്ങള്‍ കരസ്ഥമാക്കി. കാന്‍ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമന്‍ ഡോക്യുമെന്റ് പുരസ്കാരവും ഇതില്‍പ്പെടും. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കല്‍, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിര്‍മ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫലകം:കൂടുതല്‍തിരുത്തുക