വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/45
കർണ്ണാടകത്തിലെ തെക്കു കിഴക്കൻ സമതലങ്ങളിലാണു ബെംഗളൂരു സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും, അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലൊന്നുമായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. വലിയ വ്യവസായങ്ങളുടെയും, സോഫ്റ്റ്‌വെയർ, എയ്റോസ്പേസ്, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും ആസ്ഥാനനഗരം കൂടിയാണ് ബാംഗ്ലൂർ. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്.
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെംപഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായി കണക്കാക്കുന്നത്. അദ്ദേഹം ഇവിടെ ഒരു കോട്ട പണിതുയർത്തുകയും അതിനെ വിജയനഗരസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് ബാംഗളൂർ പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്രാജ്യഭരണത്തിന്റെ കേന്ദ്രമായി വികസിപ്പിച്ചു. കൂടുതൽ വായിക്കുക..
തിരഞ്ഞെടുത്ത ലേഖനങ്ങൾ: ജ്യോതിശാസ്ത്രം — ബുദ്ധമതത്തിന്റെ ചരിത്രം — വിമാനം — കൂടുതൽ >>