വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/35

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രേഷിത പ്രവർത്തനത്തിനായി വന്ന പാശ്ചാത്യമിഷണറിമാർ കേരള സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി, സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ സുപ്രധാന സ്ഥാനം വഹിക്കാൻ ബെഞ്ചമിൻ ബെയ്‌ലി ക്ക് കഴിഞ്ഞു. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്‌. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി. കേരളത്തിലെ ആദ്യത്തെ മലയാള മുദ്രണാലയം സ്ഥാപിച്ചു. ബൈബിൾ ഉൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ അച്ചടിപ്പിച്ചു.


മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ: ഹബിൾ ബഹിരാകാശ ദൂരദർശിനിഭരതനാട്യംനായ കൂടുതൽ >>