വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/34
Jump to navigation
Jump to search
ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ. നാസയുടെ മഹാ ജ്യോതിർനിരീക്ഷണ പദ്ധതിയിൽ ആദ്യത്തേതായ ഹബിൾ എടുത്ത അൾട്രാ ഡീപ് ഫീൽഡ് ആണ് ജ്യോതിശാസ്ത്രത്തിൽ ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. പുനരാഗമ പേടക ദൗത്യത്തിൽ എസ്.റ്റി.എസ്-31, ഹബിളിനെ വഹിച്ചുകൊണ്ട് പറക്കുന്നതാണ് ചിത്രത്തിൽ.
മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ: ഭരതനാട്യം — നായ — ഇന്ത്യയുടെ ദേശീയപതാക — കൂടുതൽ >>