വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/25
പുരാതന റോമൻ സംസ്കാരത്തിലെ ഒരു പ്രത്യേകഘട്ടത്തിലെ ഭരണ കാലമാണ് റോമൻ റിപ്പബ്ലിക്ക് (Roman Republic). റോമുലുസിന്റേയും പിൻഗാമികളുടേയും എട്രൂസ്കൻ രാജാക്കന്മാരായിരുന്ന ടാർക്വിൻ രാജാക്കന്മാരുടേയും ഏകാധിപത്യത്തിന്റെ അവസാനത്തോടെ (ക്രി.മു. 509)ആരംഭിക്കുകയും പിന്നീട് നിരവധി ആഭ്യന്തര ലഹളകളിലൂടെ റോമാ സാമ്രാജ്യം ആയിത്തിരുകയും (ക്രി.മു. 27) ചെയ്യുന്നതുവരെയുള്ള കാലഘട്ടമാണിത്.
ആദ്യകാലത്ത് പെട്രീഷ്യൻ റീപ്പബ്ലിക്കായിരുന്ന റോം, ക്രി.മു. 287 നു ശേഷം ഒരു ജനകീയ റിപ്പബ്ലിക്കായി രൂപപ്പെട്ടു ഇവിടെ എല്ലാവർക്കും തുല്യാവകാശങ്ങൾ ഉണ്ടായിരുന്നു. സർക്കാർ മൂന്നായി തിരിക്കപ്പെട്ടിരുന്നു. നിർവ്വാഹക ഉദ്യോഗസ്ഥർ, അസംബ്ലികൾ, സെനറ്റ് എന്നിങ്ങനെ.
രണ്ടു കോൺസുൾമാർ, ആറു പ്രീറ്റർമാർ, നാലു ഈഡിൽമാർ, രണ്ടു സെൻസർമാർ, എട്ടു ക്വീസ്റ്റർമാർ, പത്തു ട്രിബൂണ്മാർ എന്നിവരായിരുന്നു നിർവ്വാഹക ഉദ്യോഗസ്ഥർ.