വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float

സ്വയം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന വാതകഗോളങ്ങളാണ് നക്ഷത്രങ്ങൾ‍. ഭീമമായ ഊർജ്ജം ഉത്പാദിപ്പിച്ചുകൊണ്ട് ഹൈഡ്രജൻ കണമർമ്മങ്ങൾ(നൂക്ലിയസ്) ഹീലിയം കണമർമ്മങ്ങളാകുന്ന അണുസംയോജന പ്രക്രിയയാണ് നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നത്. അവിശ്വസനീയമായ പിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെ നക്ഷത്രങ്ങൾ വൻ കൽക്കരിച്ചൂളകൾ ആണെന്നാണ് കരുതിയിരുന്നത്. ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ടു വച്ച ദ്രവ്യ-ഊർജ്ജ സമീകരണതത്വം അതുവരെ നക്ഷത്രങ്ങളെക്കുറിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം നീക്കി.

ഉന്നത മർദ്ദത്തിൽ രണ്ട് ഹൈഡ്രജൻ കണങ്ങൾ ഒന്നുചേർന്ന് ഒരു ഹീലിയം കണമുണ്ടാവുകയാണ് ചെയ്യുന്നത്. കനത്ത ഊർജ്ജം പുറത്തുവിടുകയും ചെയ്യും. നക്ഷത്രത്തിന്റെ കേന്ദ്രത്തിലാണ് അണുസംയോജനം നടക്കുന്നത്. ഹൈഡ്രജൻ ബോംബിലും സമാനപ്രവർത്തനമാണ് മനുഷ്യൻ സൃഷ്ടിക്കുന്നത്.