വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പ്‌ 2006 ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിൽ അരങ്ങേറും. ആറു വൻകരകളിലെ 197 രാജ്യങ്ങൾ പലഘട്ടങ്ങളിലായി മത്സരിച്ചാണ്‌ ലോകകപ്പ്‌ ഫൈനൽസിനുള്ള 32 ടീമുകളെ തിരഞ്ഞെടുത്തത്‌.

ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാൻ ജർമ്മനിക്ക്‌ രണ്ടാം തവണയാണ് ഭാഗ്യം ലഭിക്കുന്നത്. മെക്‌സിക്കോ, ഇറ്റലി, ഫ്രാൻസ്‌ എന്നീരാജ്യങ്ങൾക്ക്‌ ശേഷം ലോകകപ്പിന്‌ രണ്ടാംതവണ ആതിഥേയത്വമരുളാൻ ഭാഗ്യം ലഭിച്ച രാജ്യമായി മാറുകയാണ്‌ ജർമ്മനി. 1974 ലെ ലോകകപ്പ്‌ ജർമ്മനിയിലാണ്‌ അരങ്ങേറിയത്‌. ഇതിന്‌ പുറമേ 1936 ൽ ബെർലിനിൽ വെച്ചും 1972 ൽ മ്യൂനിച്ചിൽ വെച്ചും ഒളിംപിക്‌സ്‌ മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയിട്ടുണ്ട്‌.

കൂടുതൽ വായിക്കുക