Jump to content

വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/15

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ മഹാഭാരതം, മറ്റൊന്ന് രാമായണം ആണെന്നും കരുതപ്പെടുന്നു. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശ്രീ ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌, ആദിപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൌപ്തികപർവ്വം, ശാന്തിപർവ്വം, അനുഃശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൌസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ.