Jump to content

വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപബ്ലിക്ക്‌ ആണ്‌. യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു. കാനഡ, മെക്സിക്കോ എന്നിവയാണ്‌ അമേരിക്കയുടെ അയൽ രാജ്യങ്ങൾ. റഷ്യ, ബഹാമസ്‌ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുമുണ്ട്‌.

അലാസ്ക, ഹവായി എന്നിവയൊഴികെ 48 സംസ്ഥാനങ്ങളും മെക്സിക്കോയ്ക്കും കാനഡയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്നു. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണിത്‌. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ആഗോളതലത്തിൽ സ്വാധീനമുറപ്പിച്ചു. സാമ്പത്തികമായും രാഷ്ടീയമായും ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ്‌ അമേരിക്കൻ ഐക്യനാടുകൾ.