വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/139

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വങ്കാരി മാതായ്
വങ്കാരി മാതായ്

കെനിയയിലെ പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു വങ്കാരി മുത മാതായ് എന്ന വങ്കാരി മാതായ്. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ വലിയ പ്രസ്ഥാനമായി വളർത്തിയെടുത്ത വങ്കാരിയ്ക്കാണ് ആഫ്രിക്കയിൽ നിന്നും സമാധാനത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ചത്. പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി മാതായ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരതത്തിൽ നിന്നും ഇന്ദിരാ ഗാന്ധി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് വങ്കാരി മാതായ് അർഹയായി. കോളനിവാഴ്ച അവസാനിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി, അമേരിക്കൻ സെനറ്ററായിരുന്ന ജോൺ എഫ്.കെന്നഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തുടങ്ങിയിരുന്നു. മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിലും ഇവർ ശ്രദ്ധേയയായിരുന്നു.