വാൾട്ടർ പേറ്റർ
ദൃശ്യരൂപം
വാൾട്ടർ പേറ്റർ | |
|---|---|
വാൾട്ടർ പേറ്റർ | |
| ജനനം | 4 ഓഗസ്റ്റ് 1839 Stepney, London |
| മരണം | 30 ജൂലൈ 1894 (54 വയസ്സ്) Oxford |
| അന്ത്യവിശ്രമം | Holywell Cemetery |
| തൊഴിൽ | Academic, essayist, writer |
| പഠിച്ച വിദ്യാലയം | The Queen's College, Oxford |
| Genre | Essay, art criticism, literary criticism, literary fiction |
| ശ്രദ്ധേയമായ രചന(കൾ) | The Renaissance (1873), മരിയസ് ദ എപ്പിക്യൂരിയൻ (1885) |
| അവാർഡുകൾ | Honorary LL.D, University of Glasgow (1894) |
ആംഗലേയ ഗദ്യകാരനും, നിരൂപകനും, സാഹിത്യകാരനുമായിരുന്നു വാൾട്ടർ പേറ്റർ (1839-1894). വിക്ടോറിയൻ കാലഘട്ടത്തിന്റെ അസ്തമയദശയെ പ്രതിനിധീകരിച്ച പേറ്റർ ശുദ്ധ കലാവാദത്തിന്റെ (Aesthetic Movement) പ്രചാരകനായിരുന്നു. കല ജീവിതത്തിനു വേണ്ടിയല്ല കല കലയ്ക്കു വേണ്ടിത്തന്നെയാണ് എന്നായിരുന്നൂ അദ്ദേഹത്തിന്റെ മതം.
പ്രധാന രചനകൾ
[തിരുത്തുക]അപ്രീസിയേഷൻസ്, പ്ലേറ്റോയും പ്ലേറ്റോണിസവും, മരിയസ് ദ് എപ്പിക്യൂരിയൻ എന്നിവയാണ് പ്രധാന രചനകൾ
കല കലയ്ക്കുവേണ്ടി
[തിരുത്തുക]സൗന്ദര്യാരാധനയാണ് ജീവിതലക്ഷ്യം എന്നു വിശ്വസിക്കുന്നവരുടെ മുദ്രാവാക്യമാണ് കല കലയ്ക്കുവേണ്ടി . ശുദ്ധകലാവാദം അഥവാ 'ലാവണ്യവാദം എന്നറിയപ്പെടുന്ന വിശ്വാസപദ്ധതിയുടെ പ്രചാരകരിൽ പ്രമുഖനാണ് പേറ്റർ.