വാർഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കാര്യം നടന്നതിനു ശേഷം ഒന്നോ അതിലധികമോ വർഷം പൂർത്തീകരിച്ച ദിവസത്തെ സൂചിപ്പിക്കുന്ന പദമാണ് വാർഷികം. ജനനത്തിന്റെയോ, മരണത്തിന്റെയോ,വിവാഹത്തിന്റെയോ വാർഷികങ്ങൾ ഉദാഹരണം. ഒരു പ്രസ്ഥാനമോ, സംഘടനയോ രൂപീകരിച്ച്തിന്റെയോ, ശ്രദ്ധേയമായ അപകടമോ, ദുരന്തമോ സംഭവിച്ചതിന്റെയോ ഒക്കെ വാർഷികങ്ങൾ അതതിന്റെ സ്വഭാവമനുസരിച്ച് ആഹ്ലാദത്തോടെയോ, ദുഃഖത്തോടെയോ ആചരിക്കപ്പെടുന്നു. ഇതിൽ 10, 25,50,75,100 എന്നിങ്ങനെയുള്ള കാലയളവുകൾക്ക് -വാർഷികങ്ങൾക്ക് - പതിവിലേറെ പ്രാധാന്യം ലഭിക്കാറുണ്ട്.

മലയാളം വിക്കിപീഡിയ രൂപീകരിച്ചതിന്റെ പത്താം വാർഷികം 2012 ഡിസംബർ 21ന് ആണ്. പത്താം വാർഷികം വിവിധ പരിപാടികളോടെ 2012 ഡിസംബർ 8 മുതൽ, 2013 ഫെബ്രുവരി 8 വരെ ആഘോഷിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വാർഷികം&oldid=2285898" എന്ന താളിൽനിന്ന് ശേഖരിച്ചത്