വാർവിക്ക് ഡീപ്പിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Warwick Deeping in 1932

ജോർജ്ജ് വാർവിക്ക് ഡീപ്പിംഗ് (ജീവിതകാലം : 28 മെയ് 1877 – 20 ഏപ്രിൽ 1950) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തമായി നോവൽ 1925 ൽ പ്രസിദ്ധീകരിക്കപ്പെട്ട “Sorrell and Son ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

എസെക്സിലെ സൌത്ത്എൻറ്-ഓൺ-സീയിലെ ഒരു ഡോക്ടർ കുടുംബത്തിൽ ജനിച്ച് വാർവിക്ക് ഡീപ്പിംഗ് വിദ്യാഭ്യാസം ചെയ്തത് മർച്ചൻറ് ടെയ്‍ലേർസ് സ്കൂളിലായിരുന്നു. അവിടെനിന്ന് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ സയൻസും വൈദ്യശാസ്ത്രവും പഠിക്കുകയും വൈദ്യശാസ്ത്രപരിശീലനത്തിനായി മിഡിൽസെക്സ് ഹോസ്പ്പിറ്റലിൽ ചേരുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് റോയൽ ആർമി മെഡിക്കൽ കോർപ്സിൽ സേവനം ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചതിനുശേഷം ഒരു മുഴുവൻ സമയ എഴുത്തുകാരനായി ജീവിക്കുവാൻ തീരുമാനിച്ചു. ഫിലിസ് മൌഡെ മെരിൽ എന്ന വനിതയെ വിവാഹം കഴിക്കുകയും സുറെയിലെ വെയ്ബ്രിജഡ്ജിലുള്ള ഈസ്റ്റ്ലാന്റ്സിൽ ബാക്കിയുള്ള കാലം ജീവിക്കുകയും ചെയ്തു.  

1920 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം. ഇക്കാലത്ത് വില്പനകൂടുതലുള്ളവയിൽ 7 പുസ്തകങ്ങൾ അദ്ദേഹത്തിൻറേതായിരുന്നു. ഒരു നല്ല ചെറുകഥാകൃത്തുകൂടിയായിരുന്ന ഡീപ്പീംഗിൻറെ രചനകൾ ബ്രിട്ടീഷ് മാഗസിനുകളായ “Cassell's”, “The Story-Teller”, “The Strand” എന്നിവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിൻറെ ഫിക്ഷൻ കഥകൾ  “Saturday Evening Post  “Adventure പോലെയുള്ള നിരവിധി യു.എസ്. മാഗസിനുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടനിൽ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചെറുകഥകളുടേയും നോവലുകളുടേയും പുനപ്രസിദ്ധീകരണങ്ങളായിരുന്നു യു.എസ്. മാഗസിനുകളിൽ പ്രസിദ്ധീകിരക്കപ്പെട്ടത്. ബ്രിട്ടീഷ് മാഗസിനുകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന അദ്ദേഹത്തിൻറെ 200 ൽപ്പരം ചെറുകഥകളും ലേഖനങ്ങളും മുമ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. ഈ രചനകൾ ഇപ്പോൾ “ലോസ്റ്റ് സ്റ്റോറീസ്” എന്ന പേരിൽ ലഭ്യമാണ്.

 രചനകൾ[തിരുത്തുക]

  • Uther and Igraine (1903), his first published novel
  • Love Among the Ruins (1904)
  • The Slanderers (1904)
  • The Seven Streams (1905)
  • Bess of the Woods (1906)
  • The Return of the Petticoat (1907)
  • Bertrand of Brittany (1908)
  • Mad Barbara, also known as These White Hands (1908)
  • The Red Saint (1909)
  • The Rust of Rome (1910)
  • Fox Farm, also known as The Eyes of Love (1911)
  • Joan of the Tower (1911)
  • The Lame Englishman (1910)
  • Sincerity, also known as The Challenge of Love, The Strong Hand (1912)
  • The House of Spies (1913)
  • The White Gate (1913)
  • The Pride of Eve (1914)
  • The Shield of Love, also known as King Behind The King (1914)
  • Marriage by Conquest (1915)
  • Unrest, also known as Bridge of Desire (1916)
  • Martin Valliant (1917)
  • Countess Glika (1919)
  • Valour (1919)
  • Second Youth, also known as The Awakening (1919)
  • The Prophetic Marriage (1920)
  • The House of Adventure (1921)
  • Lantern Lane (1921)
  • Orchards, also known as The Captive Wife(1922)
  • Apples of Gold (1923)
  • The Secret Sanctuary or The Saving of John Stretton (1923)
  • Three Rooms (1924)
  • Suvla John (1924)
  • Sorrell and Son (1925)
  • Doomsday (1927)
  • Kitty (1927)
  • Old Pybus (1928)
  • Roper's Row (1929)
  • Exile (1930)
  • The Short Stories of Warwick Deeping, also known as Stories of Love, Courage, and Compassion (1930)
  • The Ten Commandments, also known as The Road (1931)
  • Old Wine and New (1932)
  • Smith (1932)
  • Two Black Sheep (1933)
  • Seven Men Came Back (1934)
  • The Man on the White Horse (1934)
  • Two In a Train and Other Stories (1935)
  • Sackcloth Into Silk, also known as The Golden Cord (1935)
  • No Hero—This (1936)
  • Blind Man's Year (1937)
  • The Malice of Men (1938)
  • Fantasia, also known as Bluewater (1939)
  • The Man Who Went Back (1940)
  • The Dark House (1941)
  • Corn in Egypt (1941)
  • I Live Again (1942)
  • Mr Gurney and Mr Slade, also known as The Cleric's Secret (1944)
  • The Impudence of Youth (1946)
  • Reprieve (1945)
  • Laughing House (1946)
  • Portrait of a Playboy, also known as The Playboy (1947)
  • Paradise Place (1949)
  • Old Mischief (1950)

The following were published posthumously

  • Time to Heal (1952)
  • Man in Chains (1953)
  • The Old World Dies (1954)
  • Caroline Terrace (1955)
  • The Serpents Tooth (1956)
  • The Sword and the Cross (1957)
  • The Lost Stories of Warwick Deeping – Volumes I – V (2013, 2014) – A total of over 2500 pages, containing over 200 short stories, novellas, and essays. These works were never published in book form and only appeared in British and American fiction magazines in the 1910s-1930s, such as The Story-Teller, The New Magazine, Cassell's Magazine of Fiction, and The Strand.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാർവിക്ക്_ഡീപ്പിംഗ്&oldid=2599061" എന്ന താളിൽനിന്ന് ശേഖരിച്ചത്