Jump to content

വാണിജ്യവൽക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പുതിയ ഉൽപ്പന്നത്തെയോ ഉൽപ്പാദന രീതിയെയോ വാണിജ്യപരമായി  അവതരിപ്പിക്കുകയും വിപണിയിൽ ലഭ്യമാക്കുകയും ചെയ്യുന്നതാണ് വാണിജ്യവൽക്കരണം. മുൻപ് ചുരുക്കം മാർക്കറ്റുകളിൽ ഉൽപ്പന്നം വിറ്റഴിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി തുറന്ന മാർക്കറ്റിലേയ്ക്കുള്ള അവതരണമാണ് സാധാരണയായി വാണിജ്യവൽക്കരണമെന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ പരീക്ഷണശാലയിൽ നിന്ന് നിയന്ത്രിതമായ അളവിലാണെങ്കിലും വിപണനത്തിലേക്ക് നീങ്ങുന്നതിനെയും വാണിജ്യവൽക്കരണമെന്ന് തന്നെയാണ് പറയാറ്. ഗവേഷണ വികസന പരീക്ഷണശാലയിലോ ഉപജ്ഞാതാവിന്റെ പണിശാലയിലോ ആരംഭിക്കുന്ന പല സാങ്കേതികവിദ്യകളും ശൈശവദശയിലെ മൂലരൂപം വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് അനുയോജ്യമായിരിക്കില്ല. വാണിജ്യ സാദ്ധ്യതയുള്ള ഒരു ഉൽപ്പന്നം വികസിപ്പിക്കുന്നതിന് പണവും സമയവും ആവശ്യമാണ്. പുതിയ ഒരു ഉൽപ്പന്നം വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടമാണ് പുതിയ ഉൽപ്പന്നത്തിന്റെ അവതരണം. ഈ ഘട്ടത്തിൽ പരസ്യം, വിൽപ്പന മെച്ചപ്പെടുത്തൽ, മറ്റു വിപണന തന്ത്രങ്ങൾ എന്നിവ വഴി ഉൽപ്പന്നത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. വാണിജ്യവൽക്കരണത്തിനപ്പുറമാണ് (ഉൽപ്പന്നം വിപണിയിൽ പ്രവേശിക്കുന്ന ഘട്ടം) ഉപഭോഗവസ്തുവൽക്കരണം (ഇവിടെ ഉൽപ്പന്നം ഒരു ഉപഭോഗവസ്തുവായി മാറുന്നു). ഉദാഹരണത്തിന് കമ്പ്യൂട്ടറുകൾ പരീക്ഷണശാലയിൽ നിന്ന് തൊഴിൽസ്ഥാപനങ്ങളിൽ എത്തുകയും പിന്നീട് വീടുകളിലും പോക്കറ്റുകളിലും ശരീരത്തിൽ തന്നെയും എത്തിയത്.

പ്രക്രിയ

[തിരുത്തുക]

വില്പന, വിപണനം, വാണിജ്യ വികസനം (ബിസിനസ് ഡെവലപ്പ്മെന്റ്) എന്നിവയെ വാണിജ്യവൽക്കരണമായി തെറ്റിദ്ധരിക്കാറുണ്ട്. വാണിജ്യവൽക്കരണത്തിന് മൂന്ന് സവിശേഷ സ്വഭാവങ്ങളുണ്ട്.

  1. ചോർപ്പ്.[1] ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒന്നോ രണ്ടോ ഉൽപ്പന്നങ്ങളോ കച്ചവട ആശയങ്ങളോ കിട്ടുന്നതിന് ഒട്ടനവധി ആശയങ്ങൾ പരിഗണിക്കേണ്ടിവരും.
  2. വാണിജ്യവൽക്കരണത്തിന് വിവിധ ഘട്ടങ്ങളുണ്ട്. ഈ ഘട്ടങ്ങൾക്കോരോന്നിനും തനതായ ലക്ഷ്യങ്ങളും നാഴികക്കല്ലുകളും ഉണ്ട്.
  3. ഉപഭോക്താക്കളുൾപ്പെടെയുള്ള പ്രധാന തൽപ്പരകക്ഷികളെ കഴിയുന്നത്ര നേരത്തെ പ്രക്രിയയുടെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്.

പ്രശ്നങ്ങൾ

[തിരുത്തുക]

ഒരു ഉൽപ്പന്നത്തിന്റെ വാണിജ്യവൽക്കരണത്തിന് ശ്രമിക്കുമ്പോൾ താഴെപ്പറയുന്ന ചോദ്യങ്ങൾ ഉയരാം:

  1. എപ്പോഴാണ് ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കേണ്ടത്: ഒരു ഉൽപ്പന്നം അതേ കച്ചവടക്കാരന്റെ മറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ തകിടം മറിക്കുമോ, പുതിയ ഉൽപ്പന്നം കൂടുതൽ മെച്ചപ്പെടുത്തേണ്ടതായി വരുമോ, വിപണിയിലെ അനുകൂലമല്ലാത്ത സാഹചര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നത്  നീട്ടിവെക്കാൻ കാരണമാകാം.
  2. എവിടെയാണ് അവതരിപ്പിക്കേണ്ടത്: ഒരിടത്ത് മാത്രം വിപണനം ചെയ്തുകൊണ്ട് തുടങ്ങുകയോ നിരവധി മേഖലകളിലോ, രാജ്യവ്യാപകമായോ, അന്താരാഷ്ട്രമാർക്കറ്റിലോ വിപണനം  ആരംഭിക്കാം. നിലവിലുള്ള സാമ്പത്തികവും സംഘാടനപരവുമായ വിഭവലഭ്യതയും നേത്ർത്വത്തിന്റെ ആത്മവിശ്വാസവും അവതരണരീതിയെ ശക്തമായി സ്വാധീനിക്കുന്നു. ചെറിയ കച്ചവടക്കാർ ആകർഷകമായ നഗരങ്ങളിൽ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ വലിയ കമ്പനികൾ രാജ്യവ്യാപകമായി ഉൽപ്പന്നം വിപണിയിലിറക്കുന്നു. അന്താരാഷ്ട്ര അവതരണം പ്രധാനമായും രാജ്യാന്തരീയ കച്ചവട കൂട്ടായ്മകളുടെ കുത്തകയാണ്. അവയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സംഘടനാ വലിപ്പവും അന്താരാഷ്ട്ര വിപണന ശ്ർ^മ്ഖല ഉപയോഗിക്കാനുള്ള സാഹചര്യവുമുണ്ട്. മറ്റ് അന്താരാഷ്ട്ര കമ്പനികൾ ഒരു പുതിയ ഉൽപ്പന്നം ഒരു രാജ്യത്തോ മേഖലയിലോ അവതരിപ്പിക്കുന്ന രീതിയാണ് അവലംബിക്കാറ്.
  3. ആരെയാണ് ലക്ഷ്യം വയ്ക്കേണ്ടത്: പരീക്ഷണ വിപണനം വഴി പ്രാഥമിക ഉപഭോക്താക്കളുടെ ഒരു കൂട്ടത്തെ കണ്ടെത്താം. പ്രാഥമിക ഉപഭോക്താക്കളിൽ നവീകർത്താക്കൾ (innovators), പ്രഥമ അനുവർത്താക്കൾ (early adopters), അഭിപ്രായ സ്വാധ്വീകർത്താക്കൾ (opinion leaders) എന്നീ തരം ഉപഭോക്താക്കൾ ഉണ്ടായിരിക്കും. ഇത് ഉൽപ്പന്നത്തിന്റെ വളർച്ചാ ഘട്ടത്തിൽ മറ്റു ഉപഭോക്താക്കൾ വാങ്ങുന്നതിനെയും പ്രോൽസാഹിപ്പിക്കും.
  4. എങ്ങനെ അവതരിപ്പിക്കും: ഉൽപ്പന്നം അവതരിപ്പിക്കുന്നതിന് ഒരു കർമപദ്ധതി ആവശ്യമാണ്. മേലെപ്പറഞ്ഞ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് വേണം ആ കർമപദ്ധതി രൂപീകരിക്കേണ്ടത്.

അവലംബം

[തിരുത്തുക]
  • Jolly, Vijay K.(1997): Commercializing New Technologies: Getting from Mind to Market; Harvard Business School Press. [Note: a new edition was due in early 2009.]

കുറിപ്പുകൾ

[തിരുത്തുക]
  1. Compare: Rafinejad, Dariush (2007). "5: The Product Development Process". Innovation, Product Development and Commercialization: Case Studies and Key Practices for Market Leadership. J. Ross Publishing Innovation Series. Fort lauderdale, Florida: J. Ross Publishing. p. 160. ISBN 9781932159707. Retrieved 2016-11-24. Wheelwright and Clark, Iansiti, and Christensen have discussed a 'funnel' framework for product development. In the funnel framework [...] the market/competitor analysis, target customer needs, and technology assessment establish the basis for concept development - the first phase of the process. The next phase is the product/process design, which leads to the product launch and commercialization phase.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Clemens, F. et al. (2003): Xelibri: A Siemens Mobile Adventure; case study of WHU School of Management, Vallendar, Germany; distributed by ECCH Collection, England and USA.
  • Dibb, S. et al. (2001): Marketing – Concepts and Strategies; Fourth European Edition Houghton Mifflin; Boston.
  • Jobber, D. (2001): Principles & Practice of Marketing; Third Edition McGraw-Hill; London.
  • Kotler, P. et al. (1996): Principles of Marketing; Fourth European Edition Prentice Hall; Harlow (UK).
  • Lancaster, G. and Massingham, L. (1999): Essentials of Marketing; Third Edition McGraw-Hill; London.

ഇതു കൂടി കാണുക

[തിരുത്തുക]
  • Commercialization Reactor
  • Commodification
  • New product development
  • Technology Transfer
"https://ml.wikipedia.org/w/index.php?title=വാണിജ്യവൽക്കരണം&oldid=3085616" എന്ന താളിൽനിന്ന് ശേഖരിച്ചത്