Jump to content

വളംകടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വളംകടി
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് അത്ലറ്റ്സ് ഫുട്ട് (Athlete's foot). വൈദ്യശാസ്ത്രത്തിൽ ടീനിയ പീഡിസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഉളവാക്കുന്നത് ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു ഫംഗസാണ്. കാൽ വിരലുകൾക്കിടയിൽ ചൊറിച്ചിലനുഭവപ്പെടുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിലാണ് സാധാരണയായി രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗം നീണ്ടുനില്ക്കുന്ന അവസ്ഥയിൽ കാൽവെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ത്വക്ക് വരണ്ടുണങ്ങി ശല്ക്കങ്ങളായി മാറാനും ഇടയുണ്ട്. വിണ്ടുകീറിയ ത്വക്കിലൂടെ ബാക്ടീരിയൽ അണുബാധയുണ്ടായി ചിലപ്പോൾ രോഗം സങ്കീർണവസ്ഥയിലാകുന്നു.

ഈർപ്പമുള്ള ത്വക്കിലാണ് രോഗകാരകമായ ഫംഗസ് വളരുന്നത്. ഷൂസും സോക്സും മറ്റും ധരിക്കുന്നതുമൂലം കാലുകൾ വിയർത്ത് ഈർപ്പത്തോടെ ദീർഘസമയം ഇരിക്കുന്നത് ഫംഗസ് ബാധയുണ്ടാകാൻ കാരണമായിത്തീരുന്നു. നീന്തൽകുളങ്ങളും പൊതുകുളിമുറികളും മറ്റും നഗ്നപാദരായി ഉപയോഗിക്കുന്നത് രോഗം പടരാനിടയാക്കുന്നു. കാലുകൾ വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും അണുനാശക ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്ത് രോഗം നിയന്ത്രിക്കാം.

മലയാളത്തിൽ ഇതിനെ കടി വളം കടി എന്ന് പറയുന്നു .ഇതിനുള്ള ചികിത്സയെ രണ്ടായി തിരിക്കാം .

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അത്‌ലറ്റ്സ് ഫൂട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വളംകടി&oldid=1691500" എന്ന താളിൽനിന്ന് ശേഖരിച്ചത്