വലകടിയൻ കടൽപാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വലകടിയൻ കടൽപാമ്പ്
(Beaked seasnake)
ValakadynRooij.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. schistosa
ശാസ്ത്രീയ നാമം
Enhydrina schistosa
(Daudin, 1803)
പര്യായങ്ങൾ

Hydrophis schistosus (Daudin, 1803)

നമ്മുടെ കടൽത്തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം കടൽപ്പാമ്പാണ് വലകടിയൻ കടൽപാമ്പ് (hook-nosed sea snake). ശരീരത്തിന് ഇളം നീലകലർന്ന ചാരനിറമാണ്. വാൽ തുഴയുടെ ആകൃതിയിലും. ശരാശരി ഒന്നര മീറ്ററോളമാണ് നീളം. മഴക്കാലം കഴിയുമ്പോൾ മീൻപിടുത്തക്കാരുടെ വലയിൽ കുടുങ്ങി ഈ പാമ്പുകൾ കരയിലെത്താറൂണ്ട്. വലയിൽ കടിച്ച് പിടിച്ചിരിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാന് വലകടിയൻ കടൽപാമ്പ് എന്ന് വിളിയ്ക്കുന്നത്. മൂർഖനേക്കാൾ പത്തിരട്ടി വീര്യമുള്ള [അവലംബം ആവശ്യമാണ്] വിഷപ്പാമ്പാണെങ്കിലും ഇവ അപൂർവ്വമായി മാത്രമേ കടിയ്ക്കാറുള്ളു. വലകടിയൻ കടൽപാമ്പ് കുഞ്ഞുങ്ങളെ പ്രസവിയ്ക്കുകയാണ് ചെയ്യുക. ഒരു പ്രസവത്തിൽ 4 മുതൽ 9 വരെ കുഞ്ഞുങ്ങളുണ്ടാവും. മത്സ്യങ്ങളാണ് പ്രധാന ഭക്ഷണം. വെള്ളവയറൻ പരുന്തിന്റെ പ്രധാന ഭക്ഷണം ഈ കടൽ പാമ്പുകളാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വലകടിയൻ_കടൽപാമ്പ്&oldid=3507984" എന്ന താളിൽനിന്ന് ശേഖരിച്ചത്