Jump to content

വരവരറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരവരറാവു
വരവരറാവു കൊല്ലത്തു നടന്ന ചടങ്ങിൽ സംസാരിക്കുന്നു.
വരവരറാവു കൊല്ലത്തു നടന്ന ചടങ്ങിൽ സംസാരിക്കുന്നു.
ശ്രദ്ധേയമായ രചന(കൾ)'ഭവിഷ്യത്ത് ചിത്രപടം',

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമാണ് വി.വി. എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു (ജനനം: നവംബർ 3, 1940). സമകാലീന ഭാരതീയ വിപ്ലവ കവിതയിലെ ഏറ്റവും പ്രശസ്തനായ[അവലംബം ആവശ്യമാണ്] സർഗ്ഗവ്യക്തിത്വമാണ്. 1940 നവംബർ മൂന്നിന് ജനിച്ചു. കമ്മ്യൂണിസ്റ്റും നക്സലൈറ്റ് സഹയാത്രികനുമാണ്.പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'സാഹിതീ മിത്രലു' ​എന്ന ഗ്രൂപ്പിനു തുടക്കം നൽകി.സ്രുജന എന്ന സാഹിത്യ മാസിക ആരംഭിച്ചു.ഗവ.വാറംഗൽ സി.കെ.എം.കോളേജിലെ പ്രിൻസിപ്പലായിരുന്നു.നക്സൽബാരി കലാപവും മാവോയുടെ 'നൂറു പൂക്കൾ വിരിയട്ടെ ' എന്ന ആഹ്വാനവും വരവരറാവുവിനെയും സുഹ്രുത്തുക്കളെയും ആവേശം കൊള്ളിച്ചു.അവർ 'തിരുഗബടു കവലു'(റിബൽ കവികൾ) എന്ന സംഘം ആരംഭിച്ചു.ശ്രീകാകുളത്തെയും വാറംഗലിലെയും സായുധ കലാപങ്ങളോട് ഈ ഗ്രൂപ്പ് അനുഭാവം പുലർത്തിയിരുന്ന.1973-75ലും അടിയന്തരാവസ്ഥക്കാലത്തും തടവറയിലായിരുന്നു.1986ൽ പ്രസിദ്ധീകരിച്ച 'ഭവിഷ്യത്ത് ചിത്രപടം' എന്ന കവിതാ സമാഹാരം എൻ.ടി.രാമറാവു സർക്കാർ നിരോധിച്ചു.2001ൽ തെലുഗു ദേശം സർക്കാർ നക്സലൈറ്റുകളുമായി സമാധാന ചർച്ച നടത്തിയ വേളയിൽ ഗദ്ദറിനൊപ്പം സമാധാന ദൂതനായിരരുന്നു.പിന്നീട് പിൻമാറി. 2005ൽ 'വിരാസം'(വിപ്ലവ രചയിതല സംഘം) നിരോധിച്ചതോടെ വീണ്ടും അറസ്റ്റിലായി.ഏഴു മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങി.

പ്രവർത്തനങ്ങൾ

[തിരുത്തുക]

വിപ്ലവ രചയിതാല സംഘം (revolutionary writers association) (വിരാസം) 1970 ജൂലൈ 04ന് രൂപീകരിച്ചു. ജനങ്ങളെ ആയുധമണിയിക്കുവനാണ് വിപ്ലവ കവി എ പ്രഖ്യാപനത്തോടെ മാർച്ച് എന്ന പേരിൽ ഒരു കവിതാ പുസ്തകമിറക്കിയായിരുന്നു രൂപീകരണം. മാർച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ആന്ധ്ര സർക്കാർ പുസ്തകം നിരോധിച്ചു. തുടർന്ന് വിരാസം സ്ഥാപക നേതാവും പബ്ലിഷറുമായ പി കിഷൻ റാവുവിനെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹം, നക്‌സലൈറ്റുകൾക്ക് ഒളിത്താവളം നൽകി തുടങ്ങിയവയായിരുു കുറ്റം. ഇത് ഹൈക്കോടതിയും ശരിവച്ചു. 500 രൂപ പിഴ അടപ്പിച്ചു. 1974 മേയിൽ പോലിസ് റജിസ്റ്റർ ചെയ്ത സെക്കന്ദരാബാദ് ഗൂഢാലോചന കേസി# റാവു, ചേരബന്ദരാജു, കെ വി രമണ റെഡ്ഡി, ടി മധുസൂദന റാവു, എം ടി ഖാൻ എം രംഗനാഥൻ തുടങ്ങി 41 വിരാസം പ്രവർത്തകരാണ് പ്രതിയായത്. 1974 മേയിൽ റാവുവിനെ അറസ്റ്റ് ചെയ്തു. 1975 ഏപ്രിലിൽ ജാമ്യം കിട്ടി. തുടർ്ന്ന ജൂലൈ 26ന് അടിയന്തരാവസ്ഥ വന്നപ്പോൾ അതിലും അറസ്റ്റ് ചെയ്തു. നീണ്ട 15 വർഷത്തെ വിചാരണക്കു ശേഷം 1989ലാണ് വെറുതെ വിട്ടത്.

ദീർഘ കാലത്തെ പ്രവർത്തനത്തിന് ശേഷം 1979 ഒക്ടോബറിൽ വിരാസം ആദ്യ കോൺഫറൻസ് നടത്തി. ഇതിൽ ജജ്ഞ എ പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കി. ഇതും സർക്കാർ നിരോധിച്ചു. ഹൈക്കോടതിയിൽ നേരിട്ടെങ്കിലും പരാജയപ്പെട്ടു. ഹൈക്കോടതിയിലെ മൂന്നംഗ ബഞ്ചിൽ ഒരാൾ സർക്കാർ നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സുപ്രിംകോടതി ഉയർത്തിക്കാട്ടിയതിനാൽ 1989ൽ നിരോധനം നീക്കി.

റാവുവിന്റെ രണ്ടു കവിതാ സമാഹാരങ്ങൾ പുറത്തു വന്നത് ജയിലിൽ നിന്നാണ്. 1974-77 കാലയളവിൽ ജയിലിൽ കഴിഞ്ഞപ്പോൾ ആണ് സ്വേഛ എന്ന കവിതാ സമാഹാരം പുറത്തിറക്കിയത്. 1989 കാലയളവിൽ ജയിലിൽ കഴിഞ്ഞ കാലത്താണ് മറ്റൊരു കവിതാ സമാഹാരം പുറത്ത് വന്നത്.

നിലവിൽ റാവുവിന്റെ പേരിൽ രണ്ടു വലിയ കേസുകളാണുള്ളത്. 2004ൽ ആന്ധ്രപ്രദേശ് സർക്കാരും മാവോവാദികളും തമ്മിലുള്ള സമാധാന ചർച്ച അവസാനിച്ചപ്പോൾ ഉണ്ടായ അക്രമസംഭവങ്ങളിലാണ് കവിയെ പ്രതിയാക്കിയത്. ചിലകലുരിപേട്ട പോലിസ് സ്‌റ്റേഷനിൽ നട സ്‌ഫോടനം, അചംപേട്ട്് പോലിസ് സ്‌റ്റേഷൻ ആക്രമണം തുടങ്ങിയ രണ്ടു കേസുകളാണ് ഇത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചതിലാണ് പ്രതിഷേധിച്ചതിന് അറസ്റ്റിലായി. കേസുണ്ട്.

2018 ലെ അറസ്റ്റ്

[തിരുത്തുക]

രാജീവ്ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി, ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെത്തടർന്നാണ് വരവരറാവു, സുധ ഭരദ്വാജ്, ആനന്ദ് തെൽതുബ്ദെ തുടങ്ങി നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരവരറാവുവിനെ പുണെ പൊലീസ് ഹൈദരാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.[1]

അഭയാർഥി ജീവിതം

[തിരുത്തുക]

സി.പി.ഐ മാവോയിസ്റ്റും ആന്ധ്രസർക്കാരും തമ്മിലുളള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന സർക്കാർ പബ്ലിക് സെക്യൂരിറ്റി ആക്ട് പ്രകാരം 2005 ആഗസ്റ്റ് 17ന് മാവോയിസ്റ്റ് പാർടിയെ നിരോധിച്ചു. തുടർ്ന്ന് എട്ടുകേസുകളിലായി 7 മാസം ജയിലിലടച്ചു. 2002-2004 കാലത്ത് ആന്ദ്രയിൽ താമസിക്കാൻ പറ്റിയിട്ടില്ല. മുബൈ ഡെൽഹി തുടങ്ങിയവിടങ്ങളിയായിരുന്നു താമസം. കൊലപാതക ശ്രമം വരെ നടന്നിട്ടുണ്ട്. കഴിഞ്ഞ 38 വർഷത്തിനിടയിൽ 30 വിവിധ കേസുകളിലായി 7 വർഷത്തിലധികം ജയിലിൽ കിടന്നു.

പുറം കണ്ണികൾ

[തിരുത്തുക]


  1. https://www.manoramaonline.com/news/latest-news/2018/08/28/activists-arrested-in-raids-in-many-cities.html
"https://ml.wikipedia.org/w/index.php?title=വരവരറാവു&oldid=3980764" എന്ന താളിൽനിന്ന് ശേഖരിച്ചത്