വരയൻ ചീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
വരയൻ ചീല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ഉപഫൈലം: Vertebrata
ഉപരിവർഗ്ഗം: Osteichthyes
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Laubuca
വർഗ്ഗം: Laubuca fasciata
ശാസ്ത്രീയ നാമം
Laubuca fasciata
(Silas, 1958)
പര്യായങ്ങൾ

Chela fasciata Silas, 1958[1]
Chela fasciatus Silas, 1958[2]

കേരളത്തിൽ വണ്ണാംതുറ, ചാലക്കുടിപ്പുഴ എന്നിവടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഒരു മത്സ്യമാണ് വെള്ളിച്ചി[3] അഥവാ വരയൻ ചീല (ശാസ്ത്രീയനാമം: Laubuca fasciata (Silas, 1958)). കേരളീയനായ ഇ.ജി സൈലസ് എന്ന മത്സ്യശാസ്ത്രജ്ഞൻ 1958ൽ (Silas, 1958) ആനമലയിലെ അരുവികളിലാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുന്നത്.ശരീരത്തിലെ കറുത്ത വരയെന്ന പ്രത്യേകതയുള്ളതിനാൽ ഫാസിയേറ്റ് എന്ന് സ്പീഷ്യസ് നാമകരണവും ചെയ്തു. പരന്ന ശരീരവും വായ് മുകളിലേക്കുമാണ്. മീശരോമങ്ങൾ ഒന്നും തന്നെയില്ല. ചെതുമ്പലുകൾക്ക് സാമാന്യം നല്ല വലിപ്പമുണ്ട്. ശരാശരി നീളം 6 സെന്റിമീറ്ററാണ്[4]

പരിപാലനസ്ഥിതി[തിരുത്തുക]

തുണ്ഡവൽകൃതമായ പത്ത് ഇടങ്ങളിൽ നിന്നും അതും കേവലം 30 ചതുരശ്രകിലോമീറ്റർ പ്രദേശത്തു നിന്നും മാത്രമേ ഇവയെ കണ്ടെത്തിയിട്ടുള്ളൂ. പല കാരണങ്ങളാൽ വിസ്താരം ദിനേന കുറഞ്ഞുവരുന്ന ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികഭീഷണിയിലുമാണ്. അതിനാൽ ഈ മൽസ്യത്തിന്റെ നിലനിൽപ്പ് ഗുരുതരാവസ്ഥയിലാണ്. ഉയരംകുറഞ്ഞ പ്രദേശങ്ങളിലെ കല്ലുകളും ചരലുകളും കൂടിയ പുഴകളിൽ കണ്ടുവരുന്ന ഇവ ഒഴുക്കും ആഴവും കുറഞ്ഞ നദികളാണ് ഇഷ്ടപ്പെടുന്നത്. വളരെ കുറഞ്ഞ അളവിൽ അലങ്കാരമൽസ്യവ്യാപാരത്തിനും ഇവയെ പിടിക്കുന്നുണ്ട്. കൂടിയ അളവിലുള്ള മണൽവാരലും മലിനീകരണവും പുറത്തുനിന്നുമെത്തിയ മൽസ്യവർഗ്ഗങ്ങളും ശസ്ത്രീയമല്ലാത്ത മൽസ്യബന്ധനരീതികളും ഇവയുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നുണ്ട്. [5].

അവലംബം[തിരുത്തുക]

  1. Talwar, P.K. and A.G. Jhingran (1991) Inland fishes of India and adjacent countries. vol 1., A.A. Balkema, Rotterdam. 541 p.
  2. Fang, F., M. Norén, T.Y. Liao, M. Källersjö and S.O. Kullander (2009) Molecular phylogenetic interrelationships of the south Asian cyprinid genera Danio, Devario and Microrasbora (Teleostei, Cyprinidae, Danioninae)., Zoologica Scripta 38(3):237-256.
  3. കൂട് മാസിക, മാർച്ച് 2015, താൾ 37
  4. Laubuca fasciata (Silas, 1958)
  5. http://www.iucnredlist.org/details/172501/0
"https://ml.wikipedia.org/w/index.php?title=വരയൻ_ചീല&oldid=2308602" എന്ന താളിൽനിന്നു ശേഖരിച്ചത്