വയോമിത്രം
ദൃശ്യരൂപം
കേരള സർക്കാർ കേരള സാമൂഹിക സുരക്ഷ മിഷൻ വഴി നടപ്പിലാക്കുന്ന ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയാണ് വയോമിത്രം. നഗര പ്രദേശങ്ങളിലെ 65 വയസിന് മുകളിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അതത് നഗരപ്രദേശത്തെ മുനിസിപ്പാലിറ്റി/കോർപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈൽ ക്ലിനിക്കുകൾ വഴി സൗജന്യ വൈദ്യ സഹായം, മരുന്നുകൾ, സാന്ത്വന പരിചരണം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങളാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-05. Retrieved 2023-04-05.