Jump to content

വനിതാ ചരിത്രമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീകൾ ചരിത്രത്തിലും സമകാലീന സമൂഹത്തിലും ചെയ്തിട്ടുള്ള സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസാചരണമാണ് വനിതാ ചരിത്ര മാസം.  അമേരിക്കൻ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ആസ്ത്രേലിയയിലും മാർച്ച് 8 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് മാസത്തിലും കാനഡയിൽ 'പേർസൻസ് ഡേ' ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബറിലും ആണ് ഇത് ആചരിക്കാറ്.[1]

ചരിത്രം

[തിരുത്തുക]

അമേരിക്കയിൽ

[തിരുത്തുക]
വൈറ്റ് ഹൗസിലെ ഈസ്റ്റ് റിസപ്ഷൻ റൂമിൽ 2013 മാർച്ച് 18 ന് നടന്ന വിമെൻസ് ഹിസ്റ്ററി മാസ സ്വീകരണം

വനിതാ ചരിത്ര വാരം

[തിരുത്തുക]

1911ൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചതോടെ തന്നെ അമേരിക്കയിൽ വനിതാ ചരിത്ര വാരത്തിന്റെ ചരിത്രവും തുടങ്ങുന്നു. 1978ൽ മാർച്ച് എട്ടിനോടനുബന്ധിച്ച് ഒരു വനിതാ ചരിത്ര വാരം കാലിഫോർണിയയിലെ സോണോമ കൗണ്ടിയിൽ ആചരിക്കപ്പെട്ടു. സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ചുള്ള 15 ദിവസത്തെ സമ്മേളനം 1979ൽ ഗെർഡ ലെർണറുടെ അദ്ധ്യക്ഷതയിൽ സാറാ ലോറൻസ് കോളേജിൽ വെച്ച് നടക്കുകയുണ്ടായി.[2][3] ഇത് സാറാ ലോറൻസ് കോളേജ്, വിമെൻസ് ആക്ഷൻ അലയൻസ്, സ്മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവ ചേർന്നാണ് നടത്തിയത്. സോണോമ കൗണ്ടിയിലെ വനിതാ ചരിത്ര വാരാഘോഷത്തിന്റെ വിജയത്തെക്കുറിച്ച് അറിഞ്ഞ അംഗങ്ങൾ അവരവരുടെ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും സമാനമായ ആഘോഷങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. ദേശീയവനിതാ ചരിത്ര വാരത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പിന്താങ്ങാനും അവർ തീരുമാനത്തിലെത്തി.

1980 ഫെബ്രുവരിയിൽ അന്നത്തെ പ്രെസിഡന്റ് ജിമ്മി കാർട്ടർ 1980 മാർച്ച് 8 ന്റെ ആഴ്ച ദേശീയ വനിതാ ചരിത്ര വാരമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൽ നിന്ന്- "നമ്മുടെ തീരങ്ങളിൽ വന്ന ആദ്യ കുടിയേറ്റക്കാരും അവരുമായി സൗഹാർദ്ദത്തിലായ ആദ്യത്തെ അമേരിക്കൻ ഇന്ത്യൻ കുടുംബവും മുതൽ, ഈ രാജ്യം നിർമ്മിക്കാൻ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മിക്കപ്പോഴും സ്ത്രീകളുടെ സംഭാവനകൾ ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷേ അമേരിക്ക കെട്ടിപ്പടുത്ത സ്ത്രീകളുടെ നേട്ടങ്ങളും നേതൃത്വവും ധൈര്യവും ശക്തിയും സ്നേഹവുമൊക്കെ അവരോടൊപ്പം പ്രവർത്തിച്ച, ഇന്നു നമുക്ക് നന്നായി അറിയാവുന്ന പുരുഷന്മാരുടെ സംഭാവനകൾ പോലെ തന്നെ നിർണായകമായിരുന്നു. ഡോ.ഗെർഡ ലെർണർ നിരീക്ഷിച്ചതുപോലെ 'സ്ത്രീകളുടെ ചരിത്രം സ്ത്രീകളുടെ അവകാശമാണ്.' അത് നമുക്ക് അഭിമാനവും സാന്ത്വനവും ധൈര്യവും ദീർഘവീക്ഷണവും തരുന്ന പ്രധാനവും അനുപേക്ഷണീയവുമായ പാരമ്പര്യമാണ്. ഞാൻ എന്റെ നാട്ടുകാരോട് ഈ പാരമ്പര്യത്തെ 1980 മാർച്ച് 2 മുതൽ 8 വരെയുള്ള ദേശീയ വനിതാ ചരിത്ര വാരത്തിൽ അനുയോജ്യമായ പ്രവർത്തനങ്ങളോടെ ആഘോഷിക്കാൻ ആഹ്വാനം ചെയ്യുന്നു. തുല്യതയ്ക്ക് വേണ്ടി സമരം ചെയ്ത നേതാക്കന്മാരായ സുസൻ ബി. ആന്തണി, സൊഴോണർ ട്രുത്, ലൂസി സ്റ്റോൺ, ലുക്രീഷ്യ മോട്, എലിസബത്ത് കാഡി സ്റ്റാന്റൺ, ഹാരിയറ്റ് ടുബ്മാൻ, ആലീസ് പോൾ എന്നിവരിൽ അവരുടെ വനിതാ ചരിത്ര വാരാചരണങ്ങൾ കേന്ദ്രീകരിക്കാൻ ഗ്രന്ഥശാലകൾ, സ്കൂളുകൾ, സമൂഹ്യ സംഘടനകൾ എന്നിവയെ ഞാൻ പ്രേരിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ യഥാർഥ ചരിത്രം മനസ്സിലാക്കുന്നത് നിയമത്തിനു കീഴിൽ എല്ലാവർക്കും പൂർണ തുല്യത കിട്ടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. 'ലിംഗഭേദം മൂലം ആരുടെയും നിയമപരമായ തുല്യത നിഷേധിക്കപ്പെടുകയോ അവകാശങ്ങളിൽ കുറവു വരുത്തുകയോ ചെയ്യാൻ പാടില്ല' എന്നു പറയുന്ന അമേരിക്കൻ ഭരണ ഘടനയുടെ ഇരുപത്തി ഏഴാം ഭേദഗതി നിലവിൽ വരുന്നതോടെ ഈ ലക്ഷ്യം നേടാൻ നമുക്ക് സാധിക്കും." 'തുല്യാവകാശ ഭേദഗതി'യെ കുറിച്ചാണ് ഇവിടെ കാർട്ടർ സൂചിപ്പിച്ചത്. എന്നാൽ അത് ഇരുപത്തി ഏഴാം ഭേദഗതിയായി നിലവിൽ വരികയുണ്ടായില്ല.

വനിതാ ചരിത്ര വാരത്തിന്റെ ജനപ്രീതി ഓറിൻ ഹാച്ചും ബാർബറ മിൽസ്കിയും ചേർന്ന് വനിതാ ചരിത്ര വാരം പ്രഖ്യാപിക്കുന്ന ആദ്യ സംയോജിത കോൺഗ്രഷണൽ പ്രമേയം 1981ൽ അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു. 1982 മാർച്ച് 7 മുതൽ തുടങ്ങുന്ന ആഴ്ച "വനിതാ ചരിത്ര വാര"മായി പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് അഭ്യർത്ഥിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം കോൺഗ്രസ്സ് പാസാക്കി.[4] തുടർന്നുള്ള നിരവധി വർഷങ്ങളിൽ മാർച്ചിലെ ഒരു ആഴ്ച വനിതാ ചരിത്രവാരമായി പ്രഖ്യപിക്കുന്ന സംയുക്തപ്രമേയം കോൺഗ്രസ്സ് പാസാക്കി. രാജ്യത്തെ സ്കൂളുകളും അവരുടെതായ വനിതാ ചരിത്ര വാര ആഘോഷങ്ങളും വനിതാ ചരിത്ര മാസ ആഘോഷങ്ങളും നടത്തിത്തുടങ്ങി. 1986 ആയപ്പോഴേക്ക് 14 സംസ്ഥാനങ്ങൾ മാർച്ച് വനിതാ ചരിത്ര മാസമായി പ്രഖ്യാപിച്ചു.

വനിതാ ചരിത്ര മാസം

[തിരുത്തുക]

ദേശീയ വനിതാ ചരിത്ര പദ്ധതി(National Women's History Project)യുടെ അപേക്ഷപ്രകാരം 1987 മാർച്ച് മാസം വനിതാ ചരിത്ര മാസമായി പ്രഖ്യാപിക്കുന്ന പ്രമേയം കോൺഗ്രസ് പാസാക്കി. എല്ലാ വർഷവും മാർച്ച് മാസം വനിതാ ചരിത്ര മാസമായി പ്രഖ്യാപിക്കാൻ പ്രസിഡന്റിന്റെ അധികാരപ്പെടുത്തുന്ന പ്രമേയങ്ങൾ 1988 നും 1994 നും ഇടയിൽ പാസാക്കി.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ക്ലാസ്സ് റൂമികളിൽ ലിംഗസമത്വം മെച്ചപ്പെടുത്താനായി വനിതാ ചരിത്ര മാസാചരണം പ്രോൽസാഹിപ്പിച്ചു തുടങ്ങി. മെരിലാൻഡ്, പെൻസിൽവേനിയ, അലാസ്ക, ന്യൂയോർക്ക്, ഒറെഗൺ തുടങ്ങിയ സംസ്ഥാനങ്ങൾ പാഠ്യ സാമഗ്രികൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കുറച്ചു വർഷങ്ങൾക്കകം ആയിരക്കണക്കിന് സ്കൂളുകൾ വനിതാ ചരിത്ര മാസം ആചരിച്ചു തുടങ്ങി. അവർ ചരിത്രത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് താല്പര്യമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾ ഗവർണർമാർ, സിറ്റി കൗൺസിലുകൾ, സ്കൂൾ ബോർഡുകൾ, യു എസ് കോൺഗ്രസ്സ് എന്നിവയുടെ സഹായത്തോടെ ആസൂത്രണം ചെയ്തു.

2011 മാർച്ചിൽ ഒബാമ ഭരണകൂടം അമേരിക്കയിൽ സ്ത്രീകളുടെ അവസ്ഥയും അത് എങ്ങനെ കാലങ്ങളായി മാറി വന്നു എന്നും കാണിക്കുന്ന 'അമേരിക്കയിലെ സ്ത്രീകൾ: സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിയുടെ സൂചകങ്ങൾ' (Women in America: Indicators of Social and Economic Well-Being)[5] എന്ന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി.[6] 1963ൽ സ്തീകളുടെ അവസ്ഥയെക്കുറിച്ച് സ്ത്രീ പദവി സമിതി(Commission on the Status of Women) തയ്യാറാക്കിയ റിപ്പോർട്ടിനു ശേഷം ഉള്ള ആദ്യ ഫെഡറൽ റിപ്പോർട്ട് ആയിരുന്നു ഇത്.

പ്രസിഡന്റ് സമിതിയുടെ നേതൃത്വത്തിൽ സമീപകാലത്ത് രാജ്യമെമ്പാടും ഹിയറിംഗുകൾ നടത്തുകയുണ്ടായി. വിമെൻസ് പ്രോഗ്രസ് കമ്മിഷൻ അമേരിക്കൻ സ്ത്രീ ചരിത്രത്തിൽ പ്രസക്തമായ മേഖലകളിൽ താല്പര്യം നിലനിർത്തുന്നതിനായി ഹിയറിംഗുകൾ ഉടൻ തന്നെ നടത്തും. സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ സൊസൈറ്റികൾ, സ്ത്രീ സംഘടനകൾ ഗേൾ സ്കൗട്സ് ഓഫ് യു എസ് അ എന്നിവയാണ് ഈ പ്രവത്തനങ്ങൾ പ്രചരിപ്പിക്കുന്ന ചില സംഘടനകൾ

വനിതാ ചരിത്ര വാരം- പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ

[തിരുത്തുക]

1980 (scroll down) Archived 2014-09-29 at the Wayback Machine. 1982 1983 1984 1985 Archived 2015-09-24 at the Wayback Machine. 1986 Archived 2015-09-24 at the Wayback Machine.

വനിതാ ചരിത്ര മാസം- പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ

[തിരുത്തുക]

ദേശീയ വനിതാ ചരിത്ര പദ്ധതി പ്രഖ്യാപിച്ച വാർഷിക വനിതാ ചരിത്രമാസ പ്രമേയങ്ങൾ

[തിരുത്തുക]
 • 1987: "Generations of Courage, Compassion, and Conviction"[7]
 • 1988: "Reclaiming the Past, Rewriting the Future"
 • 1989: "Heritage of Strength and Vision"
 • 1990: "Courageous Voices – Echoing in Our Lives"
 • 1991: "Nurturing Tradition, Fostering Change"
 • 1992: "A Patchwork of Many Lives"
 • 1993: "Discover a New World"
 • 1994: "In Every Generation, Action Frees Our Dreams"
 • 1995: "Promises to Keep"
 • 1996: "See History in a New Way"
 • 1997: "A Fine and Long Tradition of Community Leadership"
 • 1998: "Living the Legacy"
 • 1999: "Women Putting Our Stamp on America"
 • 2000: "An Extraordinary Century for Women 1900–2000"
 • 2001: "Celebrating Women of Courage and Vision"
 • 2002: "Women Sustaining the American Spirit"
 • 2003: "Women Pioneering the Future"
 • 2004: "Women Inspiring Hope and Possibility"
 • 2005: "Women Change America"
 • 2006: "Women, Builders of Communities and Dreams"
 • 2007: "Generations of Women Moving History Forward"
 • 2008: "Women's Art Women's Vision"
 • 2009: "Women Taking the Lead to Save Our Planet"
 • 2010: "Writing Women Back into History"[8]
 • 2011: "Our History is Our Strength"[9]
 • 2012: "Women's Education – Women's Empowerment"[10]
 • 2013: "Women Inspiring Innovation Through Imagination:Celebrating Women in Science, Technology, Engineering and Mathematics"[11]
 • 2014: "Celebrating Women of Character, Courage, and Commitment"[12]
 • 2015: "Weaving the Stories of Women’s Lives"[13]
 • 2016: "Working to Form a More Perfect Union: Honoring Women in Public Service and Government"[14]
 • 2017: "Honoring Trailblazing Women in Labor and Business"[15]
 • 2018: "Nevertheless, She Persisted: Honoring Women Who Fight All Forms of Discrimination against Women", referring to Mitch McConnell's "Nevertheless, she persisted" remark about Elizabeth Warren.[16]

കാനഡയിൽ

[തിരുത്തുക]

"കാനഡക്കാർക്ക് സമൂഹത്തിനും ഇന്നത്തെ ജീവിത നിലവാരത്തിനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംഭാവനകളെക്കുറിച്ച് പഠിക്കാനുള്ള അവസരമായി" 1992ൽ ആണ് വനിതാ ചരിത്ര മാസം പ്രഖ്യാപിക്കപ്പെട്ടത്. കനേഡിയൻ സ്ത്രീകൾക്ക് സെനറ്റർമാരാകുന്നതിനും രാഷ്ട്രീയാധികാരത്തിലെ പദവികളിൽ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ലഭിക്കുന്നതിനും ഇടയാക്കിയ പെർസൺസ് കേസ് എന്ന് അറിയപ്പെടുന്ന Edwards v. Canada കേസിലെ 18 ഒക്റ്റോബർ 1929 ലെ വിധിയുടെ വാർഷികം ആഘോഷിക്കുന്നതുമായി യോജിച്ചു വരുന്നതിനായി ഒക്റ്റോബർ ആണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്.[17]

ആസ്ത്രേലിയയിൽ

[തിരുത്തുക]

ആസ്ത്രേലിയയിൽ ഹെലൻ ലെനോഡിന്റെ നേതൃത്വത്തിൽ 2000ൽ ആണ് വനിതാ ചരിത്ര മാസം ആദ്യമായി ആചരിക്കപ്പെട്ടത്. ആസ്ത്രേലിയൻ വിമെൻസ് ഹിസ്റ്ററി ഫോറത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വാർഷിക വനിതാ ചരിത്ര വാരം ആചരിക്കുന്നത്. 

വാർഷിക പ്രമേയങ്ങൾ

[തിരുത്തുക]

വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ നേട്ടങ്ങളെ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടന്നു വന്നത്.

 • 2013: Finding Founding Mothers[18]
 • 2012: Women with a Plan: architects, town planners and landscape architects[19]
 • 2011: Women in the Business of Food[20]
 • 2009: Parliamentary Women[21]
 • 2008: Women with a Mission: Australian women contributing overseas[22]
 • 2007: Arm in Arm: Indigenous and non-Indigenous Women Working Together[23]
 • 2006: Musical Belles: Women in Music[24]
 • 2005: Celebrating Racy Women[25]

ഇംഗ്ലണ്ടിൽ

[തിരുത്തുക]

ഇംഗ്ലണ്ടിൽ 2011, 2012 വർഷങ്ങളിൽ വനിതാ ചരിത്ര മാസം ആചരിക്കുകയുണ്ടായി. ഒരു വെബ്സൈറ്റും ആരംഭിക്കുകയുണ്ടായെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ടു.

സമീപകാല പ്രഭാവം

[തിരുത്തുക]

കൂടുതൽ കൂടുതൽ ആളുകൾ സ്ത്രീകളുടെയും പെൺകുട്ടികളുടെ സംഭാവനകളെക്കുറിച്ച് അവബോധമുള്ളവരാകുന്നതോടെ വനിതാ ചരിത്ര ആഘോഷങ്ങളുടെ ജനപ്രീതി വർദ്ധിച്ചു വരികയാണ്. 

അവലംബം

[തിരുത്തുക]
 1. "Women's History Month". Status of Women Canada. Government of Canada. October 3, 2011. Archived from the original on March 14, 2012. Retrieved March 3, 2012.
 2. "This Week in History – Pioneering women's history summer institute, July 18, 1979". Jewish Women's Archive. Retrieved 2013-10-17.
 3. MacGregor, Molly Murphy. "History of National Women's History Month". National Women's History Project. Archived from the original on 2014-09-29. Retrieved 2013-10-17.
 4. "About: Women's History Month". Library of Congress. Archived from the original on 2013-09-25. Retrieved 2013-10-17.
 5. https://web.archive.org/web/20170119025352/https://www.whitehouse.gov/sites/default/files/rss_viewer/Women_in_America.pdf
 6. "White House Releases First Comprehensive Federal Report on the Status of American Women in Almost 50 Years". The White House. 2011-03-01. Retrieved 2013-10-17.
 7. "Honorees: 2010 National Women's History Month". National Women's History Project. Archived from the original on 2012-07-30. Retrieved 2013-09-03.
 8. "2010 Theme: Writing Women Back into History". National Women's History Project. 1980-03-08. Archived from the original on 2013-10-17. Retrieved 2013-09-03.
 9. Hammond, Kayla (March 1, 2011). "Women's History Month: 'Our History Is Our Strength'". Huffington Post. Retrieved 2013-09-03.
 10. "2012 National Women's History Month Theme: Women's Education – Women's Empowerment". National Women's History Project. Archived from the original on 2013-10-17. Retrieved 2013-09-03.
 11. "Announcing the Theme for National Women's History Month March 2013". National Women's History Project. Archived from the original on 2013-10-17. Retrieved 2013-09-03.
 12. "National Women's History Project". National Women's History Project. Retrieved 2013-09-03.
 13. "2015 Theme | National Women's History Project". Nwhp.org. Archived from the original on 2015-02-26. Retrieved 2015-03-01.
 14. "Latest News". Nwhp.org. Archived from the original on 2018-04-10. Retrieved 2018-04-02.
 15. "2017 Theme and 2017 Honorees". Nwhp.org. Archived from the original on 2019-01-21. Retrieved 2018-04-02.
 16. "National Women's History Month: What is it, when did it begin, who is being honored this year?". kiro7.com. 25 February 2018.
 17. Henrietta Muir Edwards and others (Appeal No. 121 of 1928) v The Attorney General of Canada (Canada) [1929] UKPC 86, [1930] AC 124. Accessed March 3, 2012.
 18. "Women’s History Month 2013", Australian Women's History Forum. Retrieved February 23, 2013.
 19. "Australian Women’s History Month 2012 poster" Archived 2012-05-22 at the Wayback Machine.. Australian Women's History Forum. January 22, 2012. Accessed March 4, 2012.
 20. [1] Pandora on April 14, 2010. Accessed March 4, 2012.
 21. Women's History Month 2009. Australian Women's History Forum. October 19, 2008. Archived by Pandora on April 14, 2009. Accessed March 4, 2012.
 22. Women with a Mission. Australian Women's History Forum. August 13, 2007. Archived by Pandora on April 14, 2008. Accessed March 4, 2012.
 23. Women's History Month 2007. National Foundation for Australian Women. 2007. Archived by Pandora on April 5, 2007. Accessed March 4, 2012.
 24. Women's History Month 2006. National Foundation for Australian Women. March 7, 2006. Archived by Pandora on April 12, 2006. Accessed March 4, 2012.
 25. Women's History Month 2005. National Foundation for Australian Women. April 21, 2005. Archived by Pandora on August 5, 2005. Accessed March 4, 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വനിതാ_ചരിത്രമാസം&oldid=4088633" എന്ന താളിൽനിന്ന് ശേഖരിച്ചത്