വട്ടപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയിൽ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്.[1]

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും[2] മറ്റു യുവജനോത്സവങ്ങളിലും[3] ഇതൊരു മത്സര ഇനമാണ്.

വിശദാംശങ്ങൾ[തിരുത്തുക]

മണവാട്ടിയുടെ വീട്ടിലേക്ക് കല്യാണച്ചെക്കനെ ആനയിക്കുന്നതുമുതൽ പെൺവീട്ടുകാരുമായുള്ള വാശിയേറിയ സംവാദത്തിലൂടെ ഒത്തുതീർപ്പിൽ അവസാനിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ഘടന. പരമ്പരാഗതരീതിയിൽ വട്ടപ്പാട്ട് കളിക്കാൻ ഒരു മണിക്കൂറെങ്കിലും വേണമത്രേ[4]

താഴത്തെ വീട്ടിൽ കുഞ്ഞഹമ്മദ്, കുണ്ടുംകാരൻ മൊയ്തൂട്ടി, തട്ടാൻ മുഹമ്മദ് എന്നിവർ പ്രശസ്ത വട്ടപ്പാട്ട് കലാകാരന്മാരാണ്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://lsgkerala.in/oorakampanchayat/history/
  2. കാസർകോട്‌വാർത്ത.കോം വട്ടപ്പാട്ട് മത്സരവിജയികൾ
  3. ഗൾഫ് മലയാളി.കോം വട്ടപ്പാട്ട് മൽസരത്തിൽ അലിഫ് സ്‌കൂളിന് ഒന്നാം സ്ഥാനം
  4. ദേശാഭിമാനി.കോം ഓടക്കുഴലിൽ അപശ്രുതി

വീഡിയോ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വട്ടപ്പാട്ട്&oldid=3528160" എന്ന താളിൽനിന്ന് ശേഖരിച്ചത്