വടക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വടക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ)
അടിസ്ഥാനവിവരം
സം‌വിധാനംചെന്നൈ സബർബൻ റെയിൽവേ
അവസ്ഥപ്രവർത്തിക്കുന്നു
സ്ഥാനംചെന്നൈ
തുടക്കംചെന്നൈ സെൻട്രൽ / ചെന്നൈ ബീച്ച്
ഒടുക്കംനെല്ലൂർ
നിലയങ്ങൾ30
സേവനങ്ങൾ1
പ്രവർത്തനം
ഉടമദക്ഷിണ റെയിൽവേ
പ്രബന്ധനംദക്ഷിണ റെയിൽവേ
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം210 കി. മീ. (82 കി. മീ. സബർബൻ, 128 കി. മീ. മെമു)
മൊത്തം പാത നീളം210 കി. മീ. (82 കി. മീ. സബർബൻ, 128 കി. മീ. മെമു)
പാതകളുടെ എണ്ണം3, 2
പാതയുടെ ഗേജ്ബ്രോഡ് ഗേജ്
മികച്ച വേഗംമണിക്കൂറിൽ 90 കി. മീ. വരെ

ചെന്നൈ സബർബൻ റെയിൽവേയുടെ പ്രധാന പാതകളിൽ ഒന്നാണ് വടക്കൻ പാത. ചെന്നൈ സെൻട്രൽ അഥവാ ചെന്നൈ ബീച്ചിൽനിന്നും സൂലൂർപ്പേട്ട വരെ സബർബൻ (എമു) തീവണ്ടികളും നെല്ലൂർ വരെ മെമു തീവണ്ടികളും ഓടുന്നു. ചെന്നൈ സെൻട്രൽ, ചെന്നൈ ബീച്ച് എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ വടക്കുൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.

പ്രധാന നിലയങ്ങൾ: ചെന്നൈ സെൻട്രൽ - ബേസിൻ പാലം - എണ്ണൂർ - സൂളൂര്പേട്ട- നെല്ലൂർ

ചെന്നൈ ബീച്ച് - രായപുരം - വണ്ണാരപ്പേട്ട് - ബേസിൻ പാലം - നെല്ലൂർ എന്ന റൂട്ടിലും ചില തീവണ്ടികൾ ഓടുന്നുണ്ട്. ചെന്നൈ സെൻട്രലിൽനിന്നും 37 തീവണ്ടികളും തിരിച്ച് 37 തീവണ്ടികളും പ്രവർത്തിക്കുന്നു. സമാനമായി ചെന്നൈ ബീച്ചിൽനിന്നും 4 തീവണ്ടികളും തിരിച്ച് 5 തീവണ്ടികളും പ്രവർത്തിക്കുന്നു. (ആകെ 83) ചെന്നൈ സബർബൻ റെയിൽവേയിൽ യാത്രചെയ്യുന്നവരിൽ 12% യാത്രികരാണ് പടിഞ്ഞാറൻ പാത ഉപയോഗിക്കുന്നത്.

കാണുക[തിരുത്തുക]