ഴ (മലയാളചലച്ചിത്രം)
ഴ | |
---|---|
സംവിധാനം | ഗിരീഷ് പി സി പാലം |
നിർമ്മാണം | രാജേഷ് ബാബു കെ ശൂരനാട് |
രചന | ഗിരീഷ് പി സി പാലം |
അഭിനേതാക്കൾ | മണികണ്ഠൻ ആചാരി നന്ദു ആനന്ദ് നൈറ നിഹാർ സന്തോഷ് കീഴാറ്റൂർ ലക്ഷ്മിപ്രിയ രാജേഷ് ശർമ്മ ഷൈനി സാറ സുധി കോഴിക്കോട് അജിത വി എം അനുപമ വി പി |
സംഗീതം | രാജേഷ് ബാബു കെ ശൂരനാട് |
ഛായാഗ്രഹണം | അബ്ദുൽ ഹുസൈൻ ഷുക്കൂർ |
ചിത്രസംയോജനം | പ്രഹ്ലാദ് പുത്തഞ്ചേരി |
സ്റ്റുഡിയോ | വോക്ക് മീഡിയ |
വിതരണം | വോക്ക് മീഡിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 121 മിനിറ്റ് |
വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട് നിർമ്മിച്ച് ഗിരീഷ് പി സി പാലം സംവിധാനം ചെയ്ത മലയാളം ത്രില്ലർ മൂവിയാണ് "ഴ". വര്ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്ന ഗിരീഷ് പി സി പാലം സംവിധാനം ചെയ്ത " മഴ തന്നെ മഴ " എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് "ഴ" [1]
കഥ
[തിരുത്തുക]കത്തുകളിലൂടെയുള്ള വർഷങ്ങളുടെ പരിചയത്തിന് ശേഷം, ക്രിസ്റ്റി മണികണ്ഠൻ ആചാരി) അപ്രതീക്ഷിതമായി തൻറെ തൂലികാ സുഹൃത്തായ ഹരിയെയും (നന്ദു ആനന്ദ്) കുടുംബത്തെയും കാണാൻ വരുന്നു. നാട്ടിൽ നാടകങ്ങളുമായി സജീവമായിരുന്ന ഹരിക്കു കവിതകളെയും നാടകങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റിയുടെ വരവിൽ അതിയായ സന്തോഷം തോന്നി. വളരെ സ്നേഹത്തോടും ഊഷ്മളതയോടും ക്രിസ്റ്റിയെ സ്വീകരിച്ച ഹരിയുടെ കുടുംബത്തിന് ക്രിസ്റ്റി പതുക്കെ പതുക്കെ ഒരു ബാധ്യതയായി മാറുന്നു... ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി, ഹരി ഒരുവിധേന ക്രിസ്റ്റിയെ തിരിച്ചു പറഞ്ഞയക്കുന്നു ... പിനീട് ആറു വർഷങ്ങൾക്ക് ശേഷം ക്രിസ്റ്റി വീണ്ടും ഹരിയെ കാണാൻ വരുമ്പോഴേക്കും ഹരി നാടകരംഗം വിട്ട് വയനാട്ടിൽ ടൂറിസം ഡിപ്പാർട്ട്‌മെൻ്റിൽ ജോലിക്ക് കയറിയിരുന്നു ഏത് നിമിഷവും ഒരു ദുരന്തം വന്നേക്കാമെന്ന അനിശ്ചിതത്വം ഹരിയെയും കുടുംബത്തെയും വീണ്ടും വേട്ടയാടുന്നു. [2] [3] [4] [5] [6] [7] [8] [9]
അഭിനേതാക്കൾ
[തിരുത്തുക]- മണികണ്ഠൻ ആചാരി
- നന്ദു ആനന്ദ്
- നൈറ നിഹാർ
- സന്തോഷ് കീഴാറ്റൂർ
- ലക്ഷ്മിപ്രിയ
- രാജേഷ് ശർമ്മ
- ഷൈനി സാറ
- സുധി കോഴിക്കോട്
- അജിത വി എം
- അനുപമ വി പി
സൗണ്ട് ട്രാക്ക്
[തിരുത്തുക]രാജേഷ് ബാബു കെ ശൂരനാടിന്റെ സംഗീത സംവിധാനത്തിൽ കെ. ജയകുമാർ, സുധി, അലി കോഴികോട്, സോമരാജൻ കാക്കൂർ, ഗിരീഷ് പി സി പാലം എന്നിവർ രചിച്ച ഗാനങ്ങൾ വിദ്യാധരൻ മാസ്റ്റർ, വിനീത് ശ്രീനിവാസൻ, നജീം അർഷാദ്, പി കെ സുനിൽ കുമാർ, അമൽ സി അജിത്, ദേവനന്ദ എം എസ്, ഗംഗ, വിനീത എന്നിവർ ആലപിച്ചിരിക്കുന്നു. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രശസ്തമായ "ഓർമകളുടെ ഓണം” എന്ന കവിത ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട് . ചിത്ത്രതിലെ " വാനിൽ പടരും " എന്ന ഗാനത്തിന്റെ രചനക്ക് 2023 ലെ കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. [10]
അണിയറ പ്രവർത്തകർ
[തിരുത്തുക]- സംവിധാനം - ഗിരീഷ് പി സി പാലം
- നിർമ്മാണം- രാജേഷ് ബാബു കെ ശൂരനാട്
- ബാനർ -വോക്ക് മീഡിയ
- തിരക്കഥ- ഗിരീഷ് പി സി പാലം
- ക്യാമറ-അബ്ദുൽ ഹുസൈൻ ഷുക്കൂർ
- സംഗീതം- രാജേഷ് ബാബു കെ ശൂരനാട്
- എഡിറ്റർ- പ്രഹ്ലാദ് പുത്തഞ്ചേരി
അവലംബം
[തിരുത്തുക]- ↑ "സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ' ഴ' തിയേറ്ററുകളിൽ". Mathrubhumi.
- ↑ "Zha– A Malayalam Bromantic Thriller Unveils the Unpredictable Dynamics of Friendship". Happen recently.
- ↑ "Zha Movie Review – A thriller with an emotional plot keeps the audience on the edge of the seat". Indian times.
- ↑ "A thriller with an emotional plot keeps the audience on the edge of the seat". Express hunt.
- ↑ "Poignant narrative of two friends". Hindustan pioneer.
- ↑ "Zha Malayalam Movie - A thoughtful commentary". timesticker.
- ↑ "Zha encourages viewers to look beyond the surface and acknowledge the hidden battles that people might be facing". dailymailexpress.
- ↑ "Long-time pen pals, finally meet face-to-face, unraveling a heartwarming yet deeply complex story". scoop360.
- ↑ "Zha Malayalam Movie"- A blast from the past with an intriguing emotional plot". medium. Archived from the original on 2024-07-23. Retrieved 2024-07-23.
- ↑ "47th Kerala Film Critics Awards 2023". news18.