Jump to content

ളോറെം ഇപ്സും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Using lorem ipsum to focus attention on graphic elements in a website design proposal.

പ്രസിദ്ധീകരണ, ഗ്രാഫിക് ഡിസൈൻ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പദമാണ് Lorem ipsum.വികസനഘട്ടത്തിലിരിക്കുന്നതോ ഉപയോഗിക്കാത്തതോ ആയ പേജുകളിൽ ആണ് ഈ പദം ഉപയോഗിക്കുന്നത്.പേജിന്റെ രൂപകല്പന, ഫോണ്ടുകളുടെ പ്രത്യേകതകൾ എന്നിവ പ്രദർശിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഭാഷാപരമായി ഏതെങ്കിലും തരത്തിലുള്ള അർത്ഥവും അറിയിപ്പിക്കാനല്ല ഇതുപയോഗിക്കുന്നത്.ഈ പദത്തിന്റെ ലാറ്റിൻ സാമ്യം വായക്കാരനിൽ കൗതുകം ജനിപ്പിക്കുകയും അതുവഴി Lorem ipsum എഴുതിയ പേജിന്റെ അച്ചടി ഭാഗങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയുമാണ് ഉദ്ദേശ്യം.

സാധാരണ ഉപയോഗിക്കുന്ന Lorem Ipsum വാചകങ്ങൾ:

ചരിത്രം

[തിരുത്തുക]

റോമൻ തത്ത്വജ്ഞാനിയായിരുന്ന Marcus Tullius Cicero ന്റെ De Finibus Bonorum et Malorum (On the Ends of Goods and Evils, അഥവാ The Purposes of Good and Evil ) എന്ന രചനയിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം.[1]

ഈ പദം വരുന്ന ഭാഗം തുടങ്ങുന്നത് ഇങ്ങനെ: Neque porro quisquam est qui dolorem ipsum quia dolor sit amet, consectetur, adipisci velit (ഇംഗ്ലീഷ് ഭാഷാന്തരണം: "Neither is there anyone who loves grief itself since it is grief and thus wants to obtain it").ഈ പദം‌ എപ്പോഴാണ് പ്രചാരത്തിലായതെന്ന് കൃത്യമായി അറിയില്ലെങ്കിലും 1960കളിലായിരിക്കാനാവും സാധ്യത .റിച്ചാർഡ് മക്ക്ലിന്റോക് എന്ന ഒരു ലാറ്റിൻ പണ്ഡിതനാണ് ഈ പദം കൃതിയിൽ നിന്ന് കണ്ടെത്തിയത്.

അവലംബം

[തിരുത്തുക]
  1. "Description of the "Lorem ipsum dolor sit amet" text that appears in Word Help" (HTML). Microsoft. Retrieved 2007-03-22.

പുറത്തേക്കുള്ള കണ്ണീകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ളോറെം_ഇപ്സും&oldid=3808295" എന്ന താളിൽനിന്ന് ശേഖരിച്ചത്