ലോറലും ഹാർഡിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറെൽ ആന്റ് ഹാർഡി
ലോറെൽ ആന്റ് ഹാർഡിമാർ ലക്കി ഡോഗ് എന്ന സിനിമയിൽ

ഹോളിവുഡിലെ പ്രസിദ്ധമായ ഹാസ്യാഭിനയജോടി. ആർതർ സ്റ്റാൻലി ജഫേഴ്‌സനായി ഇംഗ്ലണ്ടിൽ ജനിച്ച സ്റ്റാൻലോറലും (1890-1965) അമേരിക്കയിൽ ജനിച്ച ഒലിവർ ഹാർഡിയും (1892-1957) ഇരുന്നൂറിലേറെ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു. ലോറലിന് തടിച്ച ശരീരവും ലളിതസ്വഭാവവുമാണുണ്ടായിരുന്നത്. ഹാർഡിക്ക് മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതിയും കൃത്രിമഭാവങ്ങളും. ലോറൽ-ഹാർഡി കൂട്ടുകെട്ടിന്റെ ഹാസ്യാഭിനയം ചലച്ചിത്രവേദിയിൽ നിരവധി അവിസ്മരണീയ മുഹൂർ ത്തങ്ങൾ സൃഷ്ടിച്ചു. നിശ്ശബ്ദ ചിത്രങ്ങളും ശബ്ദചിത്രങ്ങളും ഉൾപ്പെടെ 200-ൽ അധികം സിനിമകളിൽ അഭിനയിച്ചു. പാക്ക് അപ് യുവർ ട്രബ്ൾസ് (1932), ഔർ റിലേഷൻസ് (1936), എ ചംപ് അറ്റ് ഓക്‌സ്ഫഡ് (1940)തുടങ്ങിയവ പ്രശസ്തം.

"https://ml.wikipedia.org/w/index.php?title=ലോറലും_ഹാർഡിയും&oldid=1716682" എന്ന താളിൽനിന്ന് ശേഖരിച്ചത്