ലോക സംഗീത ദിനം
ദൃശ്യരൂപം
ലോക സംഗീത ദിനം | |
---|---|
സ്ഥലം | France (originally) World (nowadays) |
നടന്ന വർഷങ്ങൾ | 1981–present |
സ്ഥാപിച്ചത് | Jack Lang and Maurice Fleuret |
തീയ്യതി(കൾ) | 21 June, yearly |
Genre | World music |
വെബ്‌സൈറ്റ് | Official website |
ജൂൺ ഇരുപത്തിയൊന്ന് ലോക സംഗീത ദിനമായി ആചരിക്കുന്നു [1], [2].
ചരിത്രം
[തിരുത്തുക]1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെടുന്ന[3]ത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി [4]. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു [5], [6][7]
അവലംബം
[തിരുത്തുക]- ↑ [1]|ndtv.com
- ↑ [2]|Music.org
- ↑ "World Music Day 2018".
- ↑ [3]|Indian Express
- ↑ [4] Archived 2015-06-17 at the Wayback Machine.|Mathrubhumi e-paper
- ↑ ലോക സംഗീത ദിനം
- ↑ World Music Day