ലോക്ക് ഡൗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ലോക്ക്ഡൗൺ അഥവാ അടച്ചിടൽ എന്നത് അടിയന്തിര പെരുമാറ്റച്ചട്ടമാണ്, ഇത് ആളുകളെയോ വിവരങ്ങളെയോ ഒരു പ്രദേശം വിടുന്നത് തടയുന്നു. ഇത് സാധാരണയായി അധികാര സ്ഥാനത്തുള്ള ഒരാൾ ആണ് പ്രഖ്യാപിക്കുക. ഒരു സിസ്റ്റത്തിനുള്ളിൽ ബാഹ്യ ഭീഷണിയിൽ നിന്നും മറ്റും ആളുകളെ സംരക്ഷിക്കുന്നതിനും ലോക്ക്ഡൌൺ ഉപയോഗിക്കാം. കെട്ടിടങ്ങളിൽ, ഒരു ഡ്രിൽ ലോക്ക്ഡൗൺ എന്നത് അർത്ഥമാക്കുന്നത് പുറത്തുനിന്നുള്ള വാതിലുകൾ പൂട്ടിയിരിക്കുന്നതിനാൽ ആരും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല എന്നാണ്. ഒരു പൂർണ്ണ ലോക്ക്ഡൌൺ അർത്ഥമാക്കുന്നത് ആളുകൾ താമസിക്കുന്നിടത്ത് തന്നെ തുടരണമെന്നും ആ കെട്ടിടത്തിന് പുറത്ത് കടക്കുകയോ മറ്റു കെട്ടിടത്തിലേക്കോ ആ ആ കെട്ടിടത്തിലെ മറ്റു റൂമുകളിലേക്കോ പ്രവേശിക്കുകയോ ചെയ്യരുത് എന്നാണ് ആളുകൾ ഒരു ഇടനാഴിയിലാണെങ്കിൽ, അവർ അടുത്തുള്ള സുരക്ഷിതവും അടച്ചതുമായ മുറിയിലേക്ക് നിർബന്ധമായും പോകണം.

ലോകമാകെ പടർന്നു പിടിച്ച കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ എല്ലാ രാജ്യങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

പ്രവർത്തനം[തിരുത്തുക]

ലോക്ക്ഡൗൺ പ്രഖ്യാപനം നിലവിൽ വരുന്നതോടെ ആ പ്രദേശത്ത് ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ അനുവദിക്കില്ല

  • ആശുപത്രികളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും
  • എൽ പി ജി വിതരണം മുടക്കമില്ലാതെ തുടരും.
  • ബേങ്ക്, എ ടി എം പ്രവർത്തിക്കും
  • കെ എസ് ആർ ടി സി ബസുകളും മറ്റു പൊതുഗതാഗത സർവീസുകളും നിർത്തും.
  • റസ്റ്റോറന്റുകൾ പൂട്ടും.
  • ഹോം ഡെലിവറികൾ അനുവദിക്കുമെങ്കിലും ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല.
  • ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
  • അവശ്യ സർവീസ് നടത്തും. പഴം, പച്ചക്കറി, കുടിവെള്ളം,പലചരക്ക്, കാലിത്തീറ്റ എന്നിവയുടെ വിതരണം, ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പന്പുകൾ, അരി മില്ലുകൾ,പാൽ, പാലുത്പന്ന, ഉത്പാദന, വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾ, ടെലികോം, ഇൻഷ്വറൻസ്, ബേങ്ക്, എ ടി എം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യ ധാന്യങ്ങളുടെ ഗോഡൗണുകൾ എന്നിവയാണ് പ്രധാനമായും അവശ്യ സർവീസുകളിൽ ഉൾപ്പെടുന്നത്
"https://ml.wikipedia.org/w/index.php?title=ലോക്ക്_ഡൗൺ&oldid=3386082" എന്ന താളിൽനിന്ന് ശേഖരിച്ചത്