Jump to content

ലോം ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോം
ബോഷ

ബോഷ നാടോടികൾ, പത്തൊൻപതാം നൂറ്റാണ്ട്
Total population
up to 2,000[1]
Regions with significant populations
Languages
Lomavren, Armenian, Georgian, Turkish
Religion
Armenian Apostolic Church, Islam (In Turkey)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Romani people

അർമേനിയയിലെ ഒരു വംശീയ വിഭാഗമാണ് ലോം ജനത (ബോഷ എന്നും അറിയപ്പെടുന്നു)[2] - Lom people, also known as Bosha by non-Loms (Armenian: Բոշա; Georgian: ბოშა; Russian: Боша; Azeri: Poşa[3]) ). അർമേനിയൻ റൊമാനി[4], കൊക്കേഷ്യൻ റൊമാനി[4] എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. ഇന്തോ-ആര്യനും അർമേനിയനും സംയോജിപ്പിച്ച ഒരു സമ്മിശ്ര ഭാഷയായ ലോമാവ്രെൻ ഭാഷയാണ് ഈ ജനവിഭാഗം സംസാരിക്കുന്നത്.

ചരിത്രം

[തിരുത്തുക]
സോവിയറ്റ് ട്രാൻസ്കാക്കേഷ്യയിലെ ജിപ്സികൾ
വർഷം അർമേനിയ ജോർജ്ജിയ അസർബൈജാൻ
1926[5]
2
333
333
1939[6]
7
727
400
1959[7]
18
1,024
577
1970[8]
12
1,224
843
1979[9]
59
1,223
121
1989[10]
48
1,744
145

പതിനൊന്നാം നൂറ്റാണ്ടിൽ അർമേനിയയിലെ ഉയർന്ന പ്രദേശങ്ങളിൽ വസിച്ചിരുന്ന പ്രോട്ടോ-റൊമാനിയൻ ജനതയുടെ പ്രത്യേക ശാഖയായ ഡോം ജനതയെപ്പോലെ പലപ്പോഴും ലോം ജനതയേയും കണക്കാക്കപ്പെടുന്നുണ്ട്. സമകാലീന റൊമാനിയുടെ പൂർവ്വികർ 13, 14 നൂറ്റാണ്ടുകളിൽ പടിഞ്ഞാറോട്ട് കുടിയേറി. ഡോം, ലോം, റോം എന്നീ പേരുകൾക്ക് ഒരേ ഉത്ഭവമാണെന്നാണ് വിശ്വസിച്ച് പോരുന്നത്. ലംബാനി ജനങ്ങളുമായോ ഇന്ത്യൻ റൊമാനിയുമായോ ലോം ജനത ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു; ലോമാവ്രെൻ ഭാഷയും ലംബാനി ഭാഷയുമായി വളരെ സാമ്യമുള്ളതാണ്. ചിതറികിടക്കുന്നതും മിക്കപ്പോഴും സ്വാംശീകരിച്ചതുമായ സ്വഭാവം കാരണം നിലവിലുള്ള ലോം ജനതയുടെ കൃത്യമായ എണ്ണം നിർണ്ണയിക്കാൻ പ്രയാസമാണ്. അർമേനിയയിലും ജോർജ്ജിയയിലുമായി ഏതാനും ആയിരം ലോം ജനത മാത്രമാണ് ഇപ്പോൾ വസിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. സർക്കാറിന്റെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 50 പേർ മാത്രമാണ് വസിക്കുന്നത്..[11]

വിവിധ രാജ്യങ്ങളിൽ

[തിരുത്തുക]

അർമേനിയയുടെ തലസ്ഥാനമായ യെരവാൻ, ഗ്യൂംരി എന്നീ നഗരങ്ങളിലാണ് ലോം ജനത വസിക്കുന്നത്. അർമേനിയയിലെ ചില ലോം ജനങ്ങൽ അർമേനിയൻ ഭാഷ സ്വീകരിച്ച് അർമേനിയൻ ജനസംഖ്യയുമായി ഒത്തുചേർന്നു കിടക്കുന്നുണ്ട്..[12] ജോർജിയയിൽ ഇവരെ റ്റ്ബിലിസി, കുട്ടൈസി, അഖൽകലാക്കി, അഖൽത്സിക്കെ തുടങ്ങിയ നഗരങ്ങളിലാണ് കണ്ടുവരുന്നത് [2] . ജോർജ്ജിയയിലെ റോമെയിൽ വസിക്കുന്ന ലോം ജനത പ്രധാനമായും കുട്ട നെയ്ത്തും ലോഹപ്പണി തുടങ്ങിയ തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. തുർക്കിയിലെ ആർട്ട്വിനിൽ താമസിക്കുന്ന ലോം ജനത, ടർക്കിഷ് ഭാഷയാണ് സംസാരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. Gypsies in Central Asia and the Caucasus by Elena Marushiakova book on Google Books
  2. 2.0 2.1 "Info on Bosha – Armenian Roma". RomNews Network Community. 2007-10-28. Archived from the original on 2007-10-28. Retrieved 2018-08-10.
  3. "Ardanuç Poşaları" (PDF). Ahiska.org.tr. Retrieved 9 January 2018.
  4. 4.0 4.1 Journal / Gypsy Lore Society, Volume 1 University of California, 1908
  5. (in Russian) Всесоюзная перепись населения 1926 года. Национальный состав населения по республикам СССР Archived 2011-09-26 at the Wayback Machine.
  6. (in Russian) Всесоюзная перепись населения 1939 года. Национальный состав населения по республикам СССР Archived 2011-09-26 at the Wayback Machine.
  7. (in Russian) Всесоюзная перепись населения 1959 года. Национальный состав населения по республикам СССР Archived 2011-09-26 at the Wayback Machine.
  8. (in Russian) Всесоюзная перепись населения 1970 года. Национальный состав населения по республикам СССР Archived 2007-09-27 at the Wayback Machine.
  9. (in Russian) Всесоюзная перепись населения 1979 года. Национальный состав населения по республикам СССР Archived 2007-09-27 at the Wayback Machine.
  10. (in Russian) Всесоюзная перепись населения 1989 года. Национальный состав населения по республикам СССР Archived 2012-01-04 at the Wayback Machine.
  11. "POPULATION AND PEOPLE – People – Armenia Travel, History, Archeology & Ecology – TourArmenia – Travel Guide to Armenia". Tacentral.com. Retrieved 9 January 2018.
  12. Wixman. The Peoples of the USSR. p. 30
"https://ml.wikipedia.org/w/index.php?title=ലോം_ജനത&oldid=3297627" എന്ന താളിൽനിന്ന് ശേഖരിച്ചത്