ലെസക്ക് കൊലക്കോവ്സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലെസക്ക് കൊലക്കോവ്സ്കി
ലെസക്ക് കൊലക്കോവ്സ്കി1971 ൽ
ജനനം(1927-10-23)ഒക്ടോബർ 23, 1927
റാദോം, Poland
മരണംജൂലൈ 17, 2009(2009-07-17)(പ്രായം 81)
Oxford, England
കാലഘട്ടം20th / 21st-century philosophy
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത.
ചിന്താധാരContinental philosophy

പോളിഷ് മാർക്സിസ്റ്റ് ചിന്തകനും, വിമർശകനുമാണ് ലെസക്ക് കൊലക്കോവ്സ്കി(ജനനം:ഒക്ടോ: 23, 1927 –ജൂലൈ 17, 2009) .1976 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട മാർക്സിസത്തിലെ പ്രധാന ധാരകൾ(Main Currents of Marxism) എന്ന മൂന്നു വാല്യങ്ങളിലുള്ള കൃതിയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.[1].കമ്മ്യൂണിസത്തിന്റെ ശൈഥില്യത്തെ, സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയ ഗതിവികാസങ്ങളുമായി സമരസപ്പെടുത്തി അദ്ദേഹം വിശകലനം ചെയ്യുകയുമുണ്ടായി.

മുൻകാലം[തിരുത്തുക]

പോളണ്ടിലെ റാദോമിലാണ് കൊലക്കോവ്സ്കി ജനിച്ചത്.[2].പോളണ്ടിലെ ജർമ്മൻ അധിനിവേശം കാരണം സ്ക്കൂൾ വിദ്യാഭ്യാസം അനുഷ്ഠിയ്ക്കുന്നതിനു അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിൽപ്പോലും സ്വകാര്യമായി പഠനം തുടർന്നു. യുദ്ധത്തിനു ശേഷം വൂച്ച് ( Łódź)സർവ്വകലാശാലയിലെ തത്ത്വചിന്താ പഠനത്തിനു ശേഷം വാഴ്സാ സർവ്വകലാശാലയിൽ നിന്നു 1953 ൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 1959 മുതൽ 1968 വരെ തത്ത്വചിന്താ ചരിത്രത്തിന്റെ വകുപ്പ് മേധാവിയുമായിരുന്നു.

തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവിയും പാർട്ടിഅംഗവുമായിരുന്ന കൊലക്കോവ്സ്കി സ്റ്റാലിനിസത്തെ എതിർക്കുകയും , സോവിയറ്റു യൂണിയനിലെ തന്നെ പാർട്ടിയുടെ അപചയങ്ങളെക്കുറിച്ച് എഴുതുവാൻ തുടങ്ങുകയും മാർക്സിസത്തിന്റെ മാനവികമൂല്യങ്ങളുടെ പ്രധാന വക്താവായിത്തീരുകയും ചെയ്തു. ഇതേത്തുടർന്നു പോളണ്ടിലെ ഐക്യ തൊഴിലാളി യുണിയനിൽ നിന്നു അദ്ദേഹം പുറത്താക്കപ്പെടുകയും, അതേത്തുടർന്ന് വൈജ്ഞാനികരംഗത്ത് എന്തെങ്കിലും പദവി സ്വീകരിയ്ക്കുന്നതിൽ നിന്നു അദ്ദേഹത്തെ അധികൃതർ തടയുകയും ചെയ്തു.[3]

ആധുനിക പോളിഷ് സംസ്കാരത്തിന്റേയും, ചിന്തയുടേയും സമകാലീന വക്താവായി കൊലക്കോവ്സ്കിയെ ലോകം കരുതുന്നുണ്ട്.[4]

കൃതികൾ[തിരുത്തുക]

 • (The Key to Heaven), 1957
 • (Tales from the Kingdom of Lailonia and the Key to Heaven), 1963
 • (US title: Conversations with the Devil / UK title: Talk of the Devil; reissued with The Key to Heaven under the title The Devil and Scripture, 1973), 1965
 • (the 1st edition:The Alienation of Reason, translated by Norbert Guterman, 1966/ later as Positivist Philosophy from Hume to the Vienna Circle),
 • Toward a Marxist Humanism, translated by Jane Zielonko Peel, and Marxism and Beyond), 1967
 • A Leszek Kołakowski Reader, 1971
 • Positivist Philosophy, 1971
 • TriQuartely 22, 1971
 • (The Presence of Myth), 1972
 • ed. The Socialist Idea, 1974 (with Stuart Hampshire)
 • Husserl and the Search for Certitude, 1975
 • Główne nurty marksizmu. First published in Polish (3 volumes) as "Główne nurty marksizmu" (Paris: Instytut Literacki, 1976) and in English (3 volumes) as "Main Currents of Marxism" (London: Oxford University Press, 1978). Current editions: Paperback (1 volume): W. W. Norton & Company (January 17, 2008). ISBN 978-0393329438. Hardcover (1 volume): W. W. Norton & Company; First edition (November 7, 2005). ISBN 978-0393060546.
 • Religion: If There Is No God, 1982
 • Bergson, 1985
 • Le Village introuvable, 1986
 • Metaphysical Horror, 1988 (revised edition, 2001)
 • Modernity on Endless Trial (University of Chicago Press), 1990
 • God Owes Us Nothing: A Brief Remark on Pascal's Religion and on the Spirit of Jansenism, 1995
 • Freedom, Fame, Lying, and Betrayal: Essays on Everyday Life, 1999
 • The Two Eyes of Spinoza and Other Essays on Philosophers, 2004
 • My Correct Views on Everything, 2005
 • Why Is There Something Rather Than Nothing?, 2007
 • Is God Happy?: Selected Essays, 2012

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെസക്ക്_കൊലക്കോവ്സ്കി&oldid=2285718" എന്ന താളിൽനിന്ന് ശേഖരിച്ചത്