Jump to content

ലെമ്മിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെമ്മിങ്
Norway lemming (Lemmus lemmus)
Norway lemming (Lemmus lemmus)
Scientific classificationEdit this classification
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Rodentia
Family: Cricetidae
Subfamily: Arvicolinae
Groups included
Cladistically included but traditionally excluded taxa

ഒരിനം മണ്ണെലിയാണ് ലെമ്മിങ്. ഏകദേശം 13 സെ.മീ. ഓളം നീളവും 100 ഗ്രാമോളം ഭാരവും ഇവയ്ക്കുണ്ടാകും. നീളമുള്ള രോമങ്ങളാൽ ആവൃതമായ ശരീരമാണിതിനുള്ളത്. ചെറിയ വാലാണ് ലെമ്മിങിന്റേത്. ഇതൊരു സസ്യാഹാരിയാണ്. വളരെ വേഗം പെറ്റുപെരുകാനുള്ള കഴിവുണ്ട് ഇവയ്ക്ക്. നോർവേ, സ്വീഡൻ, ഫിൻലൻഡ്, റഷ്യ തുടങ്ങിയ ഇടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. തണപ്പുകാലാവസ്ഥയാണെങ്കിലും ശിശിരനിദ്രാസ്വഭാവം പ്രകടിപ്പിക്കാറില്ല.

കൂട്ടആത്മഹത്യ

[തിരുത്തുക]

പെറ്റുപെരുകിക്കഴിയുമ്പോൾ ഇവ കൂട്ടമായി ആത്മഹത്യ ചെയ്യാറുണ്ട് എന്നൊരു വിശ്വാസം ശാസ്ത്രജ്ഞർക്കിടയിൽത്തന്നെ നിലനിന്നിരുന്നു. എന്നാൽ ഈ വിശ്വാസം ശരിയല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ പ്രദേശങ്ങൾ തേടിയുള്ള ദേശാടനത്തിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന അപകടങ്ങൾ മാത്രമാണിതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നീളമുള്ള നദികൾ നീന്തിക്കടക്കുന്നതിനിടയിലാണ് പലപ്പോഴും ഈ കുട്ടമരണങ്ങൾ സംഭവിക്കുന്നത്. [1]

അവലംബം

[തിരുത്തുക]
  1. http://www.adfg.alaska.gov/index.cfm?adfg=wildlifenews.view_article&articles_id=56
"https://ml.wikipedia.org/w/index.php?title=ലെമ്മിങ്&oldid=3781002" എന്ന താളിൽനിന്ന് ശേഖരിച്ചത്