ലെന ഒലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെന ഒലിൻ
Lena Olin in 2015.jpg
Olin in 2015
ജനനം
Lena Maria Jonna Olin

(1955-03-22) 22 മാർച്ച് 1955  (67 വയസ്സ്)
വിദ്യാഭ്യാസംSwedish National Academy of Mime and Acting
തൊഴിൽActress
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)
(m. 1994)
പങ്കാളി(കൾ)Örjan Ramberg
(mid-70s–late 80s)
കുട്ടികൾ2
മാതാപിതാക്ക(ൾ)Britta Holmberg
Stig Olin

ഒരു സ്വീഡീഷ് നടിയാണ് ലെന ഒലിൻ (Lena Olin), മുഴുവൻ പേര് ലെന മരിയ ജോന്ന ഒലിൻ. ജനനം 1955 മാർച്ച് 22 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമിൽ. 1988 ൽ The Unbearable Lightness of Being എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു. അതുപോലെ 1989 ലെ Enemies, A Love Story യിലെ അഭിനയത്തിന് ഒരു അക്കാദമി അവാർഡും ലഭിച്ചു. അവർ അഭിനയിച്ച മറ്റ് അറിയപ്പെടുന്ന ചിത്രങ്ങൾ Chocolat (2000), Queen of the Damned (2002), Casanova (2005), The Reader (2008) എന്നിവയാണ്.

മുൻകാലജീവിതം[തിരുത്തുക]

സംവിധായകന് സ്റ്റിഗ് ഒലിന്റെയും നടി ബ്രിട്ട ഹോമ്ബർഗിന്റെയും മൂന്നു കുട്ടികളിൽ ഇളയ ആളായിരുന്നു ലെന ഒലിൻ. സ്വീഡനിലെ നാഷണൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്സിൽ നിന്നാണ് അഭിനയം പരിശീലിച്ചത്. 1974 ഒക്ടോബറിൽ ഫിൻലന്റിലെ ഹെല്സിങ്കിയിൽ വച്ചു നടന്ന മിസ് സ്കാൻഡിനേവിയ സൌന്ദര്യ മത്സരത്തിൽ വിജയിയായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെന_ഒലിൻ&oldid=2781464" എന്ന താളിൽനിന്ന് ശേഖരിച്ചത്