ലൂബ റോബിൻ ഗോൾഡ്സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂബ റോബിൻ ഗോൾഡ്സ്മിത്ത്
Luba R. Goldsmith, from a 1922 publication
Luba R. Goldsmith, from a 1922 publication
ജനനം
ലൂബ നതാലിയ റോബിൻ

(1879-01-17)ജനുവരി 17, 1879
മരണംഒക്ടോബർ 7, 1931(1931-10-07) (പ്രായം 52)
തൊഴിൽവൈദ്യൻ
സജീവ കാലം1903-1931
ജീവിതപങ്കാളി(കൾ)മിൽട്ടൺ ഗോൾഡ്സ്മിത്ത്
കുട്ടികൾ2

ലൂബ റോബിൻ ഗോൾഡ്സ്മിത്ത് (ജീവിതകാലം: ജനുവരി 17, 1879 - ഒക്ടോബർ 7, 1931) പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ ഫിസിഷ്യനും ക്ലബ് വനിതയുമായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

നതാനിയൽ റോബിന്റെയും ബിയാട്രിസ് മലാമദ് റോബിന്റെയും മകളായി ഉക്രെയ്നിലെ ഉമാനിലാണ് (അന്ന് റഷ്യൻ സാമ്രാജ്യത്തിൽ) ലൂബ നതാലിയ റോബിൻ ജനിച്ചത്.[1]

കൗമാരപ്രായത്തിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് മാറിയ അവൾ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിലെ ഹൈസ്കൂളിൽ ചേർന്നു. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗ് സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനം നേടിയ ആദ്യ വനിതയായിരുന്നു അവർ, അവിടെ 1902-ൽ തൻറെ മെഡിക്കൽ ബിരുദം പൂർത്തിയാക്കി. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലും വിദേശത്ത് വിയന്നയിലും ബെർലിനിലും അവർ ഉപരി പഠനം നടത്തി.[2]

കരിയർ[തിരുത്തുക]

പിറ്റ്സ്ബർഗിൽ 1903 മുതൽ 1905 വരെ[3] നഗരത്തിലെ പാട്ടസ്വത്തുകളുടെ ഇൻസ്പെക്ടറായിരുന്ന അവർ, നഗര ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു. 1911-ൽ, പിറ്റ്‌സ്‌ബർഗിൽ സൗജന്യ സ്‌കൂൾ ഉച്ചഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂൾ അടുക്കളകൾ നിർമ്മിക്കുന്നതിനുമുള്ള ഒരു കമ്മിറ്റിക്ക് നേതൃത്വം നൽകി.[4] യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് അഡ്വൈസറി കമ്മിറ്റിയുടെയും നാഷണൽ കൗൺസിൽ ഓഫ് ജൂയിഷ് വുമണിന്റെ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെയും അധ്യക്ഷയായിരുന്നു അവർ.[5] 1922-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പബ്ലിക് ഹെൽത്ത് സർവീസിന്റെ വനിതാ ഉപദേശക സമിതിയിലേക്ക് അവർ നിയമിതയായി.[6]

1915 മുതൽ 1919 വരെയുള്ള കാലഘട്ടത്തിൽ പിറ്റ്സ്ബർഗ് സർവകലാശാലയിൽ വനിതകളുടെ മെഡിക്കൽ ഉപദേഷ്ടാവായിരുന്നു അവർ.[7] പിറ്റ്സ്ബർഗ് സർവകലാശാലയിലും കാർണഗീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും അവർ അദ്ധ്യയനം നടത്തി. പിറ്റ്സ്ബർഗിലെ വുമൺസ് മെഡിക്കൽ സൊസൈറ്റി പ്രസിഡന്റായിരുന്ന അവർ കൂടാതെ വിമൻസ് നാഷണൽ മെഡിക്കൽ സൊസൈറ്റി, അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വിമൻ, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്നിവയിൽ അംഗത്വം വഹിച്ചിരുന്നു.[8]

സ്വകാര്യ ജീവിതം[തിരുത്തുക]

1905-ൽ ലൂബ റോബിൻ സഹ ഡോക്ടർ മിൽട്ടൺ ഗോൾഡ്സ്മിത്തിനെ വിവാഹം കഴിച്ചു. അവർക്ക് നോർമൻ, ആൽബർട്ട് എന്നീ രണ്ട് ആൺമക്കളുണ്ടായിരുന്നു. ലൂബ റോബിൻ ഗോൾഡ്‌സ്മിത്ത് 1931-ൽ, 52-ആം വയസ്സിൽ, ക്യാൻസർ ചികിത്സയ്ക്കായി മയോ ക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെടുകയും ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം മരണമടയുകയും ചെയ്തു.[9] 1932 മുതൽ, പിറ്റ്സ്ബർഗ് സർവകലാശാലയിൽ അവരുടെ പേരിൽ ഒരു മെഡിക്കൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്.[10][11]

അവലംബം[തിരുത്തുക]

  1. Julius Schwartz, Solomon Aaron Kaye, John Simons., Who's Who in American Jewry, Volume 1 (Jewish Biographical Bureau 1926): 213-214.
  2. Corrine Azen Krause, "Luba Robin Goldsmith" Jewish Women's Archive.
  3. "Memorial Ward to be Dedicated" Pittsburgh Press (May 29, 1932): 22. via Newspapers.comopen access publication - free to read
  4. "Penny Lunches for School Children" The Gazette Times, Pittsburgh (January 2, 1911): 1. via Newspapers.comopen access publication - free to read
  5. Luba R. Goldsmith, "Knowledge and Health" The Jewish Woman (April 1922): 11.
  6. "Receives Federal Appointment" The Jewish Woman (December 1922): 21.
  7. "Health Service for Women" Report of the Chancellor to the Board of Trustees (University of Pittsburgh 1916): 214.
  8. Corrine Azen Krause, "Luba Robin Goldsmith" Jewish Women's Archive.
  9. Ruth Ayers, "Dies of Disease She Fought Years" Pittsburgh Press (October 8, 1931): 23. via Newspapers.comopen access publication - free to read
  10. "Memorial Ward to be Dedicated" Pittsburgh Press (May 29, 1932): 22. via Newspapers.comopen access publication - free to read
  11. Barbara Burstin, Jewish Pittsburgh (Arcadia Publishing 2015): 32. ISBN 9781439651377