ലൂഥർ ബർബാങ്ക്
Luther A. Burbank | |
---|---|
ജനനം | Lancaster, Massachusetts, U.S. | 7 മാർച്ച് 1849
മരണം | 11 ഏപ്രിൽ 1926 Santa Rosa, California, U.S. | (പ്രായം 77)
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany |
ലൂഥർ ബർബാങ്ക്(March 7, 1849 – April 11, 1926) [1]അമേരിക്കക്കാരനായ സസ്യശാസ്ത്രജ്ഞനും ഉദ്യാനവിജ്ഞാനിയും കൃഷിശാസ്ത്രത്തിന്റെ ആദ്യകാലതുടക്കക്കാരനുമാണ്. 55 വർഷത്തെ അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിൽ 800 വ്യത്യസ്തമായ സസ്യ ഇനങ്ങളെ രൂപപ്പെടുത്തിയെടുത്തു. ബർബാങ്ക് രൂപപ്പെടുത്തിയ സസ്യ ഇനങ്ങളിൽ, പഴവർഗ്ഗങ്ങൾ, പൂക്കൾ, ധാന്യങ്ങൾ, പുൽവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉൾപ്പെടുന്നു. അദ്ദേഹം കാലിത്തീറ്റയ്ക്കായി ഒരുതരം മുള്ളില്ലാത്ത കള്ളിച്ചെടിയെയും പ്ലംകോട്ട് എന്ന പഴവർഗ്ഗത്തെയും വികസിപ്പിച്ചെടുത്തു.
ബർബാങ്ക് ഏറ്റവും വിജയകരമായി വികസിപ്പിച്ച ഇനങ്ങളാണ്, ഷസ്ത ഡെയ്സി, ഫയർ പോപ്പി, ജൂലൈ എൽബെർട പീച്ച്, സാന്താ റോസ പ്ലം, ഫ്ലേമിങ് ഗോൾഡ് നെക്ടറൈൻ, വിക്സൺ പ്ലം, ഫ്രീസ്റ്റോൺ പീച്ച്, വൈറ്റ് ബ്ലാക്ക്ബെറി എന്നിവ. റസ്സറ്റ് ബർബാങ്ക് ഉരുളക്കിഴങ്ങ് ഇതിലൊന്നാണ്. ഈ ഉരുളക്കിഴങ്ങ് ഇന്നും ലോകവ്യാപകമായി ഉപയൊഗിച്ചുവരുന്നുണ്ട്. യഥാർഥത്തിൽ, അയർലന്റിലെ ഉരുളക്കിഴങ്ങ് ക്ഷാമം ചെറുക്കാനാണ് ഇതു വികസിപ്പിച്ചത്. അന്ന് യൂറോപ്പിലൊട്ടാകെ, ബ്ലൈറ്റ് രോഗം കാരണം ഉരുളക്കിഴങ്ങ് ഏതാണ്ട് നാമാവശേഷമായി. എന്നാൽ അയർലന്റുകാർ ഉരുളക്കിഴങ്ങിനെ കൂടുതലായി ആശ്രയിച്ചതിനാലാണ് ഈ രോഗം മൂലം ഉരുളക്കിഴങ്ങ് അവിടെ നശിച്ചപ്പോൾ വൻ ക്ഷാമം മൂലം ആളകൾ പട്ടിണികിടന്നു മരിക്കാനിടയായത്. [2]
അവലംബം
[തിരുത്തുക]- ↑ Luther Burbank. Peach and Other Fruit. US Patent No. PP15. Inducted in 1986, National Inventors Hall of Fame
- ↑ Smith, Jane S. (2010). The Garden of Invention : Luther Burbank and the business of breeding plants. New York: Penguin Group. pp. 1–2. ISBN 978-0143116899.