ലീല സന്തോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലീല സന്തോഷ്
ജനനം (1988-12-18) ഡിസംബർ 18, 1988  (31 വയസ്സ്)
പനമരം, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്ര സംവിധാനം

ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ് (Eng: Leela Santhosh).[1] വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി ലീല സംവിധാനം ചെയ്യ്ത നിഴലുകൾ നഷ്‌ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്ക്മെൻറെറി [2]ശ്രദ്ധേയമായി.

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം പഞ്ചായത്തിലെ പാലുകുന്ന് ഗ്രാമത്തിൽ പരേതനായ ശ്രീധരൻറെയും റാണിയുടേയും രണ്ടാമത്തെ മകളായി 1988 ൽ ജനിച്ചു. സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ കെ . ജെ ബേബി സ്ഥാപിച്ച നടവയലിലുള്ള കനവ്‌ എന്ന ബദൽ സ്കൂളിൽ 1994 ൽ ചേർന്നു. ഗുരുകുല സംബ്രദായത്തിലായിരുന്നു കനവിലെ പഠനരീതി. പാഠപുസ്തകങ്ങൾക്ക് പുറമേ കളരിയും, കാർഷികവൃത്തിയും, നൃത്തവും, സാഹിത്യരചനയും , സിനിമയും , നാടകവുമെല്ലാം കനവിലെ കരിക്കുലത്തിൽ ഉൾപ്പെടുത്തീരുന്നു. ഗുരുനാഥനായ കെ . ജെ ബേബി 2004 ൽ ഗുഡ എന്ന ഗോത്രഭാഷയിലുള്ള സിനിമ നിർമ്മിച്ചപ്പോൾ സഹസംവിധായികായി പ്രവർത്തിക്കാൻ ലീലക്ക് അവസരം ലഭിച്ചു. ഈ അനുഭവമാണ്‌ ചലച്ചിത്ര നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനമായത്. തുടർന്ന് തിരുവനന്തപുരത്തും രാജസ്ഥാനിലും സിനുമാ നിർമ്മാണവുമായി ബന്ധപ്പെട്ട നിരവധി വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്തു. ഇവിടെനിന്നും സംവിധാനം, സ്ക്രിപ്റ്റ് , മറ്റ് സാങ്കേതിക വിദ്യകൾ മുതലായവ സ്വയത്തമാക്കി. ലീല സംവിധാനം നിർവ്വഹിച്ച ആദ്യ ഡോക്ക്മെന്ററി യാണ് 'നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി' . 2014 ൽ നിർമ്മിച്ച ഈ ഡോക്യുമെന്ററി ആദിവാസി സമൂഹത്തിൻറെ ദുരിതജീവിതം പ്രമേയമാക്കി. ഭർത്താവ് കളരി വിദ്വാനായ സന്തോഷ് .വിദ്യാർത്ഥികളായ സത്തെലജ്, സ്വതിക, സിഥാർഥ് എന്നിവർ മക്കളാണ്.

അവലംബം[തിരുത്തുക]

  1. http://www.theindiantelegram.com/2016/03/15/38083.html
  2. http://origin.mangalam.com/mangalam-special/413346
"https://ml.wikipedia.org/w/index.php?title=ലീല_സന്തോഷ്&oldid=3437958" എന്ന താളിൽനിന്ന് ശേഖരിച്ചത്