ലിൻഡാ ബ്രൌൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിൻഡാ ബ്രൌൺ
ജനനം(1942-02-20)ഫെബ്രുവരി 20, 1942
കാൻസസ്, ടോപെക
മരണം2018 മാർച്ച് 25
ടോപെക
വിദ്യാഭ്യാസംവാഷ്ബർൺ യൂണിവേഴ്സിറ്റി, കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
പ്രശസ്തിആക്റ്റിവിസ്റ്റ്, പൌരാവകാശ പ്രവർത്തക

ലിൻഡാ ബ്രൗൺ ഒരു പൌരാവകാശ പ്രവർത്തകയായിരുന്നു. [1](1942–2018) ബ്രൗൺ v. ബോർഡ് ഓഫ് എഡ്യൂക്കേഷൻ ലാൻഡ്മാർക്ക് കേസിൽ നേതൃത്വം നൽകിയിരുന്നു. 1954- ലെ അമേരിക്കൻ സ്കൂൾ സെഗ്രിഗേഷൻ നിയമലംഘനത്തിന് ഇത് ഇടയാക്കി. ലിൻഡാ ബ്രൗൺ വർണ്ണവിവേചനം നിറഞ്ഞ യുഎസിലെ വിദ്യാഭ്യാസമേഖലയിൽ ചരിത്രപരമായ മാറ്റത്തിനു കാരണമായി തീർന്നു. 1950 കളിൽ ലിൻഡയ്ക്കുവേണ്ടിയാരംഭിച്ച നിയമയുദ്ധമാണ് യുഎസ് സ്ക്കൂളുകളിലെ വംശീയവിവേചനം ഒഴുവാക്കുന്നതിലേയ്ക്ക് നയിച്ചത്.[2]കുട്ടിയായിരിക്കെ കേസിലൂടെ പ്രശസ്തായ ലിൻഡ പിന്നീട് അധ്യാപികയായി. വർണവിവേചനത്തിനെതിരെ പ്രവർത്തിച്ച ബ്രൗൺ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1942 ഫെബ്രുവരി 20 ന് കാൻസസ് ടോപ്പികയിൽ ഒലിവർ ബ്രൗണിന്റെയും ലയോളയുടെയും മകളായി ലിൻഡ ബ്രൌൺ ജനിച്ചു. [3] ആദ്യകാലങ്ങളിൽ യുഎസിലെ പൊതുവിദ്യാലയങ്ങളിൽ കറുത്തവരെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ വെള്ളക്കാർ മാത്രം പഠിച്ചിരുന്ന കാൻസസിലെ ഒരു സ്ക്കൂളിൽ ലിൻഡയെ ചേർക്കാൻ പിതാവ് ഒലിവർ എത്തിയപ്പോൾ സ്ക്കൂൾ അധികൃതർ അനുവദിച്ചില്ല. ഈ നിലപാടിനെതിരെ ഒലിവർ നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് ക്ളേഡ് പീപ്പിൾ എന്ന സംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിച്ചു. 1954-ൽ ആണ് ബ്രൗൺ വേഴ്സസ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ എന്ന പേരിൽ വിഖ്യാതമായ ഈ കേസിന്റെ വിധിയുണ്ടായത്. പൊതുവിദ്യാലയങ്ങളിൽ വംശീയവിവേചനം പാടില്ലെന്നായിരുന്നു വിധി. വാഷ്ബർൺ യൂണിവേഴ്സിറ്റി, കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നീ സർവ്വകലാശാലകളിൽ നിന്ന് ബ്രൗൺ ഉന്നതവിദ്യാഭ്യാസം നേടി.[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിൻഡാ_ബ്രൌൺ&oldid=2765532" എന്ന താളിൽനിന്ന് ശേഖരിച്ചത്