ലിസ മിറബെല്ലോ
ലിസ മിറബെല്ലോ | |
---|---|
കലാലയം | University at Albany, SUNY |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജനിതക സംവേദനക്ഷമത, പീഡിയാട്രിക് കാൻസർ, HPV |
സ്ഥാപനങ്ങൾ | നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് |
പീഡിയാട്രിക് ക്യാൻസറിനുള്ള ജനിതക സാധ്യതയെക്കുറിച്ചും HPV അർബുദത്തിന്റെ ജനിതകശാസ്ത്രത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന ഒരു അമേരിക്കൻ മെഡിക്കൽ ജനിതക ശാസ്ത്രജ്ഞയാണ് ലിസ ജെ. മിറബെല്ലോ (Lisa J. Mirabello). നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ജനറ്റിക്സ് ബ്രാഞ്ചിൽ സീനിയർ ഇൻവെസ്റ്റിഗേറ്ററാണ് അവർ.
ജീവിതം
[തിരുത്തുക]ലിസ മിറബെല്ലോ ബയോമെഡിക്കൽ സയൻസസിൽ മോളിക്യുലാർ പോപ്പുലേഷൻ ജനിതകശാസ്ത്രത്തിലും സാംക്രമിക രോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് 2007 -ൽ അൽബാനി സർവകലാശാലയിൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് നിന്ന് തന്റെ പിഎച്ച്ഡി നേടി. മൈറ്റോകോൺഡ്രിയൽ, ന്യൂക്ലിയർ, മൈക്രോസാറ്റലൈറ്റ് മാർക്കറുകൾ ഉപയോഗിച്ച് മധ്യ-ദക്ഷിണ അമേരിക്കയിലുടനീളമുള്ള മലേറിയ വെക്‌ടർ അനോഫിലിസ് ഡാർലിംഗിയുടെ മോളിക്യുലാർ പോപ്പുലേഷൻ ജനിതകശാസ്ത്രം എന്നായിരുന്നു അവളുടെ പ്രബന്ധത്തിന്റെ തലക്കെട്ട്. ജാൻ കോൺ, ലോറ ഡി ക്രാമർ, റോബർട്ട് എൽ ഗ്ലേസർ, ഗ്രിഗറി എബൽ, ജേസൺ ക്രയാൻ എന്നിവരായിരുന്നു അവരുടെ പ്രബന്ധ കമ്മിറ്റി അംഗങ്ങൾ. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NCI) കാൻസർ എപ്പിഡെമിയോളജി ആൻഡ് ജനറ്റിക്സ് (DCEG) വിഭാഗത്തിന്റെ ക്ലിനിക്കൽ ജനിതക ശാഖയിൽ 2007-ൽ പോസ്റ്റ്ഡോക്ടറൽ കാൻസർ ജനറ്റിക്സ് റിസർച്ച് ഫെലോ ആയി മിറബെല്ലോ ചേർന്നു.
2010-ൽ മിറബെല്ലോ റിസർച്ച് ഫെല്ലോ ആയി സ്ഥാനക്കയറ്റം നേടുകയും 2013 ൽ ഒരു ഏൾ സ്റ്റാഡ്മാൻ ഇൻവെസ്റ്റിഗേറ്ററായി നിയമിക്കപ്പെടുകയും ചെയ്തു. അവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ശാസ്ത്ര പദവി ലഭിക്കുകയും 2019 ൽ സീനിയർ ഇൻവെസ്റ്റിഗേറ്ററായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. മിറബെല്ലോയുടെ ഗവേഷണ പരിപാടി പീഡിയാട്രിക് ക്യാൻസറിനുള്ള ജനിതക സംവേദനക്ഷമതയിലും HPV കാർസിനോജെനിസിറ്റിയുടെ ജനിതകശാസ്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇതും കാണുക
[തിരുത്തുക]- അൽബാനിയിലെ സർവകലാശാലകളുടെ പട്ടിക