ലിന ഹൗയാനി അൽ ഹസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയും നോവലിസ്റ്റുമാണ് ലിന ഹൗയാനി അൽ ഹസൻ (English: Lina Hawyani al-Hasan (അറബി: لينا هوياني الحسن) [1] ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി. ഡമസ്‌കസ് ദിനപത്രമായ അൽ തൗറയിൽ സാഹിത്യ സപ്ലിമെന്റ് കൈകാര്യം ചെയ്യുന്നു. നോവലുകൾ നോൺ ഫിക്ഷൻ ഗ്രന്ഥങ്ങളും അടക്കം നിരവധി പുസ്തകങ്ങൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ൽ യുഎഇയിലെ ഷെയ്ഖ് ഹംദാനും ഇന്റർനാഷണൽ പ്രൈസ് ഫോർ അറബിക് ഫിക്ഷന്റെയും നേതൃത്വത്തിൽ നടന്ന യുവ എഴുത്തുകാർക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടാമത് ഐപിഎഎഫ് നദ് വ വർക് ഷോപ്പിൽ സംബന്ധിച്ചു.


അവലംബം[തിരുത്തുക]

  1. "Profile in IPAF website". Archived from the original on 2013-10-10. Retrieved 2017-09-10.
"https://ml.wikipedia.org/w/index.php?title=ലിന_ഹൗയാനി_അൽ_ഹസൻ&oldid=3643780" എന്ന താളിൽനിന്ന് ശേഖരിച്ചത്