Jump to content

ലിഡിയ ചാർസ്കയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിഡിയ ചാർസ്കയ
ജനനം(1875-01-31)ജനുവരി 31, 1875
Saint Petersburg, Russia
മരണംമാർച്ച് 18, 1938(1938-03-18) (പ്രായം 63)
Leningrad, Soviet Union
കയ്യൊപ്പ്

ലിഡിയ ചാർസ്കയ എന്ന ലിഡിയ അലെക്സിയെവ്ന ചാർസ്കയ (Russian: Ли́дия Алексе́евна Чар́ская), January 31, 1875 – March 18, 1938 റഷ്യക്കാരിയായ എഴുത്തുകാരിയും നടിയും ആയിരുന്നു. ചാർസ്കയ എന്നത് അവരുടെ വിളിപ്പേരാകുന്നു. പേരിന്റെ യഥാർഥ അവസാന ഭാഗം ചുറിലോവ എന്നായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

1898 മുതൽ 1924 വരെ അലെക്സാണ്ട്രിൻസ്കി തിയേറ്ററിലാണ് അവർ നാടകനടിയായി ജോലിചെയ്തത്. 1901 മുതൽ 1916 വരെ അവർ എൺപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അവയിൽ പലതും ബെസ്റ്റ് സെല്ലറുകൾ 9 നന്നായി വിറ്റുപോകുന്നവ) ആയിരുന്നു. അവരുടെ ഏറ്റവും നല്ല രചന Princess Dzhavakha (1903)ആയിരുന്നു. ബോറിസ് പാസ്റ്റർനാക്ക് ഡോക്ടർ ഷിവാഗോ രചിക്കുമ്പോൾ താൻ ചാർസ്കയയെപ്പോലെയാണെഴുതുന്നത് എന്നു പറഞ്ഞിരുന്നു. [1]അവരുടെ നോവലുകൾ നാലു വിഭാഗങ്ങളിൽ പെടുന്നു. ഉന്നതകുലജാതരായ പെൺകുട്ടികളുടെ ബോർഡിങ്ങ് സ്കുളുകളിൽ നടക്കുന്ന കഥകൾ; സ്ത്രീകളെ സംബന്ധിച്ച ചരിത്രനോവലുകൾ; നായികയെ ബോർഡിങ്ങ് സ്കുൂളിൽനിന്നും ഒരു ജോലിവരെ പിന്തുടരുന്ന ആത്മകഥാസ്പർശമുള്ള നോവലുകൾ; അപസർപ്പക, കുറ്റാന്വേഷണ നോവലുകൾ. പ്രധാന പ്രമേയം മിക്കതിലും പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദമാണ്.

അവലംബം

[തിരുത്തുക]
  1. Volkov, Solomon (1995). St. Petersburg: A Cultural History. Simon and Schuster. p. 166.
"https://ml.wikipedia.org/w/index.php?title=ലിഡിയ_ചാർസ്കയ&oldid=2850376" എന്ന താളിൽനിന്ന് ശേഖരിച്ചത്