ലിങ്ക്ഡ് ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്പ്യൂട്ടർ സയൻസിൽ ഉള്ളടക്കത്തെ ഒരു ശ്രേണിയായി രേഖപ്പെടുത്താനുപയോഗിക്കുന്ന ഒരു ഡാറ്റാടൈപ്പാണ് ലിങ്ക്ഡ് ലിസ്റ്റ്/ ലിങ്ക് ലിസ്റ്റ് (Linked List) കുറേയധികം നോഡുകൾ കണ്ണി വഴി ബന്ധിപ്പിക്കുന്ന വിധത്തിലാണു ഇതിന്റെ ഘടന. അടിസ്ഥാന രൂപത്തിൽ ഒരു നോഡിൽ ഉള്ളടക്കം, അടുത്ത നോഡിലേക്കുള്ള പോയിന്റർ എന്നിവ കാണും. ഇതിൽ പുതിയ ഒരു ഉള്ളടക്കം ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും എളുപ്പമാണെങ്കിലും, അറേയിൽ നിന്നും വ്യത്യസ്തമായി, ക്രമമില്ലാതെ ഒരു ഉള്ളടക്കം എടുക്കുവാൻ സാധിക്കുകയില്ല.

ഒരു സിംഗ്ലി ലിങ്ക്ഡ് ലിസ്റ്റ്

ലിങ്ക്ഡ് ലിസ്റ്റ് തന്നെ കണ്ണികൾ എപ്രകാരമൊക്കെ നൽകിയിരിക്കുന്നു എന്നത് അടിസ്ഥാനമാക്കി സിംഗ്ലി, ഡബ്ലി, മൾട്ടി, സർക്കുലാർ ലിങ്ക്ഡ് ലിസ്റ്റ് എന്നിങ്ങനെ പലതരത്തിലുമുണ്ട്. സ്റ്റാക്ക്, ക്യൂ, ലിസ്റ്റ്, അസോസിയേറ്റീവ് അറേ എന്നിവയുടെ നിർമ്മാണത്തിനു ലിങ്ക്ഡ് ഉപയോഗിക്കാറൂണ്ട്.

"https://ml.wikipedia.org/w/index.php?title=ലിങ്ക്ഡ്_ലിസ്റ്റ്&oldid=2285680" എന്ന താളിൽനിന്ന് ശേഖരിച്ചത്