ലാഹിരി മഹാശയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാഹിരി മഹാശയൻ
ജനനംശ്യാമ ചരൺ ലാഹിരി
(1828-09-30)30 സെപ്റ്റംബർ 1828
Ghurni village, Bengal Province, British India
മരണം26 സെപ്റ്റംബർ 1895(1895-09-26) (aged 66)
Varanasi, North-Western Provinces, British India
ഗുരുMahavatar Babaji
ശിഷ്യർSri Yukteswar Giri
തത്ത്വജ്ഞാനംKriya Yoga
Signature

ഒരു ഭാരതീയ യോഗിയാണ് ലാഹിരി മഹാശയൻ[1].

ജീവിതരേഖ[തിരുത്തുക]

ബംഗാളിൽ കൃഷ്ണനഗരത്തിലെ നദിയാ താലൂക്കിൽ, ഘുർണി ഗ്രാമത്തിൽ 1828 സെപ്തംബർ 30 ന് ജനിച്ച ശ്യാമ ചരണ ലാഹിരിയാണ് പിൽക്കാലത്ത് ലാഹിരി മഹാശയൻ എന്ന പേരിൽ , ജാതിമതഭേദമെന്യേ, ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകിയ യോഗിവര്യനായി മാറിയത്. കുട്ടിക്കാലത്തേ വാരാണസിയിൽ താമസമാക്കിയ അദ്ദേഹം ഹിന്ദി, ഉറുദു, സംസ്കൃതം, ബംഗാളി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകൾ അഭ്യസിക്കുകയും വിശദമായ വേദപഠനം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാരിന്റെ മിലിട്ടറി എഞ്ചിനീയറിംഗ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1861 ൽ, തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ ഹിമാലയത്തിലെ റാണിഖേത്തിൽ വച്ച് തന്റെ ഗുരുനാഥനായ മഹാവതാര ബാബാജിയെ കണ്ടുമുട്ടുകയും ക്രിയാദീക്ഷ സ്വീകരിക്കയും ചെയ്തു. വേദശാസ്ത്രഗ്രന്ഥങ്ങളുടെ സിദ്ധാന്തപരമായ ചർച്ച ഒഴിവാക്കി, അവയെ സാക്ഷാത്കരിക്കുന്നതിന് സ്വയം സമർപ്പിക്കാൻ അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചു. യോഗാഭ്യാസം ദുർജ്ഞേയമായ ഒരു അനുഷ്ഠാനമാണെന്ന തെറ്റിദ്ധാരണ അകറ്റാൻ അദ്ദേഹത്തിന്റെ സഫലമായ ജീവിതം ഉത്തമദൃഷ്ടാന്തമാണ്. 1895 സെപ്തംബർ 26 ന് അദ്ദേഹം ശരീരം വെടിഞ്ഞു.

ക്രിയാ യോഗം പഠിക്കാം;ലാഹിരി മഹാശയ പരമ്പരയിൽ നിന്ന്

മഹാ ക്രിയാ യോഗ ദീക്ഷ എറണാകുളത്ത്

ധന്യാത്മൻ ,

ശ്യാമചരണ ലാഹിരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന *മഹാക്രിയാ യോഗ ദീക്ഷ* ചടങ്ങ് ഒക്ടോബർ 2017-ൽ എറണാകുളത്ത് വച്ച് നടക്കും.

മഹാ അവതാര ബാബാജിയുടെ പ്രിയ ശിഷ്യൻ ശ്രീ ലാഹിരി മഹാശയയുടെ Grand grandson ആയ, സൗമ്യാചാര്യ ദീക്ഷാ ചടങ്ങിന് നേതൃത്വം നൽകും..

വിശദ വിവരങ്ങൾക്ക് വിളിക്കുക:- 9526274785 ..............................

ക്രിയയോഗം - ക്രിയാ യോഗ ദീക്ഷ എന്ത് ? എന്തിന്? എങ്ങനെ?

സംസ്കൃതത്തിലെ ' ക്രി' എന്ന ധാതുവിൽ നിന്നാണ് ക്രിയ എന്ന വാക്ക് ഉണ്ടായത്. അതിന്റെ അർത്ഥം " ചെയ്യുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക " എന്നിങ്ങനെയാണ്. ' യോഗം ' എന്ന വാക്കിന് കൂടിച്ചേരൽ, ലയനം " എന്നർത്ഥം.

എന്താണ് ക്രിയായോഗം

ക്രിയായോഗമെന്നാൽ ജഗദീശ്വരൻ, ഗുരുപരമ്പരകളിലൂടെ പ്രകാശിപ്പിച്ച ഒരു ' നിഗൂഡമായ അനുഷ്ഠാന പദ്ധതിയിലൂടെ ' സാധകൻ ഈശ്വരനിൽ എത്തിച്ചേരുന്ന ദൈവിക പരിശീലനമാണ്...

ഈശ്വര അന്വോഷണ പാതയിൽ മറ്റ് അനുഷ്ഠാനങ്ങളെ " ഒരു കാളവണ്ടി യാത്രയോട് " ഉപമിച്ചാൽ ക്രിയാ മാർഗ്ഗം ഒരു അതിവേഗ " എയറോ പ്ലയിൻ " മാർഗ്ഗമെന്ന് ഋഷികൾ ഉപമിക്കുന്നു.

ക്രിയാ യോഗം എന്തിന്

മാനവ ജീവിതത്തിന്റെ അത്യന്തിക ലക്ഷ്യം എന്നത് മോക്ഷമാണ്.

  • ജന്മ ജന്മാന്തര കർമ ദോഷങ്ങളിൽ നിന്നും, പാപങ്ങളിൽ നിന്നും മുക്തനാകുവാൻ ക്രിയാ അനുഷ്ഠാനം ഒരു വനെ പ്രാപ്തനാക്കുന്നു. ഭൗതികവും, ആത്മീയവുമായ പുരോഗതി, രോഗ - ദു:ഖ - ദുരിതങ്ങളിൽ നിന്നുള്ള വിമോചനം, മന:സുഖം, ആത്മശാന്തി എന്നിവ ക്രിയാ പരിശീലനത്തിലൂടെ സിദ്ധിക്കുന്നു. അത്യന്തികമായി മനുഷ്യ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യമായ കൈവല്യം സാധകന് ലഭിക്കുന്നു.*

ക്രിയ എങ്ങനെ

ക്രിയാ യോഗം അഭ്യസിക്കേണ്ടത് യഥാർത്ഥ ഗുരു പരമ്പര വഴിയാണ്. ക്രിയാശാസ്ത്രം ആധുനിക കാലത്ത് പ്രചരിപ്പിക്കപ്പെട്ടത് മഹാ അവതാര ബാബ ജിയുടെ പ്രിയ ശിഷ്യൻ ശ്രീ. ലാഹിരി മഹാശയ വഴിയായിരുന്നു. ആ ഗുരു പരമ്പരയിൽപ്പെട്ട ശ്രീ. ശ്യാമചരണ ലാഹിരി ഫൗണ്ടേഷണിലെ ക്രിയാ ഗുരു ശ്രീ. സൗമ്യാചാര്യ [Grand Grandson of Lahiri Mahashaya] ഗുരു പരമ്പരകളുടെ നിർദ്ദേശാനുസരണം ക്രിയാ യോഗ പ്രചരണാർത്ഥം ലോകമെമ്പാടും യഥാർത്ഥ ക്രിയാ യോഗം പഠിപ്പിച്ചു വരുന്നു. *" ക്രിയയുടെ സുഗന്ധം സ്വാഭാവികമായി പരക്കട്ടെ.... വണ്ട് തേനുള്ള പൂക്കളെത്തേടി എത്തുന്നതു പോലെ യഥാർത്ഥ സത്യാന്വോഷികൾ ക്രിയയെത്തേടിയെത്തും "* എന്ന ലാഹിരി ബാബയുടെ ദിവ്യ സന്ദേശത്തിൽ ഊന്നിയുള്ള പ്രവർത്തനമാണ് സംഘടനയുടേത്...

പ്രാചീന ഗുരുപരമ്പരയുമായി സാധകനെ ബന്ധിപ്പിക്കുന്ന " ദീക്ഷാ ചടങ്ങ് " ഈ സമ്പ്രദായത്തിലെ അവിഭാജ്യ ഘടകമാണ്. തന്റെ മുന്നിൽ ക്രിയ പഠിക്കണമെന്ന ആഗ്രഹവുമായി എത്തുന്ന ശിഷ്യനെ ഗുരു വാൽസല്യപൂർവ്വം അടുത്തിരുത്തി, തന്റെ ആത്മീയ ശക്തിയാൽ ശിഷ്യന്റെ കുണ്ഡലിനീ ശക്തിയെ activate ചെയ്യുന്ന മഹാ കർമ്മമാണ് ദീക്ഷ. ഗുരു ശിഷ്യന്റെ ആത്മീയ നേത്ര സ്ഥാനമായ ആജ്ഞയിൽ സ്പർശിച്ച് താൻ ഗുരുപരമ്പരകളിലൂടെയും, സാധനയിലൂടെയും ആർജിച്ച ശക്തിയെ കാരുണ്യ പൂർവ്വം ശിഷ്യനിലേക്ക് സംക്രമിപ്പിക്കുന്നു. ആ ശക്തി ശിഷ്യന്റെ നട്ടെല്ലിൽ സ്ഥിതി ചെയ്യുന്ന സുഷ്മ്നയിലെ ആധാര ചക്രങ്ങളിൽ പ്രവേശിക്കുന്നു. പ്രസ്തുത പ്രാണശക്തി, പൂർവ ജന്മ കർമ്മ ദോഷങ്ങളെയും, പാപങ്ങളേയും നീക്കുകയും, അതുപോലെ തന്നെ സുഷ്മ്നയിലെ Blockage കളെയും നീക്കി ശിഷ്യന് ആത്മീയതയുടെ മാർഗ്ഗം തെളിച്ച് കൊടുക്കുന്നു.

ജന്മ ജന്മാന്തര പുണ്യമുള്ളവർക്കാണ് ക്രിയാ യോഗ ദീക്ഷ ലഭിക്കുന്നത്.

ക്രിയാ ദീക്ഷയെന്നാൽ ഗുരു ശിഷ്യനിൽ ആത്മീയതയുടെ വിത്ത് പാകലാണ്... തന്റെ നിരന്തര അനുഷ്ഠാനമെന്ന കർമ്മത്താൽ ശിഷ്യൻ ആ വിത്തിനെ മുളപ്പിച്ച് ഒരു വൻ വൃക്ഷമാക്കണം. അത് അവനിൽ മാത്രം നിക്ഷിപ്തമായ ചുമതലയാണ്.

Practice, Practice , Practice ഇത് മാത്രമാണ് ക്രിയാ മേഖലയിലെ വിജയ കവാടത്തിന്റെ താക്കോൽ......

നന്ദി..... ശുഭദിനം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാഹിരി_മഹാശയൻ&oldid=3135925" എന്ന താളിൽനിന്ന് ശേഖരിച്ചത്