ലാലി വിൻസന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള ഘടകത്തിൻ്റെ ഉപാധ്യക്ഷയും ഹൈക്കോടതി അഭിഭാഷകയുമാണ് അഡ്വ. ലാലി വിൻസൻ്റ്. 1960 ജൂൺ 30 ന് ജനനം.

2011 മുതൽ 2016 വരെ ഹൈക്കോടതിയിൽ ഗവണ്മെൻ്റ് സ്പെഷ്യൽ പ്ലീഡറായി പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

 • മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർമാൻ (1978-1979)
 • എറണാകുളം ലോ കോളേജ് വൈസ് ചെയർമാൻ
 • മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് (1981-1982, 1988-1989)
 • ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി (1986-89)
 • ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി (1989-94)
 • മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി (2003-2010)
 • കൊച്ചി കോർപ്പറേഷൻ കൗൺസിലർ (1988-1992, 2001-2005)
 • എ.ഐ.സി.സി. മെമ്പർ (2005-2018)
 • കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് (2012 മുതൽ തുടരുന്നു)
 • 2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു.

പ്രവർത്തന പരിചയം[തിരുത്തുക]

 • യു.എസ്.എസ്.ആറിൽ നടന്ന ഇന്തോ യൂത്ത് ഫെസ്റ്റിവലിൽ അംഗമായിരുന്നു.
 • 1989 ലെ ഗ്ലാസ്നോസ്റ്റ് പെരിസ്റ്റ്രോയിക്ക കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
 • നേപ്പാളിൽ നടന്ന ഐ.എൽ.ഓ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
 • 1992 ലെ അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര യൂണിയൻ കോൺഫെഡറേഷൻ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
 • 2018 ലെ മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷക സമിതിയിൽ അംഗം
 • 2019 ൽ കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ ഗാന്ധി മത്സരിച്ച വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ നിരീക്ഷണ ചുമതല നിർവ്വഹിച്ചു. കുടുംബ യോഗങ്ങൾ ഉൾപ്പടെ 500 ഓളം പാർട്ടി മീറ്റിംഗുകളിൽ പങ്കെടുത്ത് സംസാരിച്ചു.
 • 2005 മുതൽ മാധ്യമ ചർച്ചകളിൽ കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.
 • കോൺഗ്രസ് പാർട്ടിയുടെ സംഘടനാ തലത്തിലുള്ള 7 അന്വേഷണങ്ങൾക്ക് നേതൃത്വം വഹിച്ചു.
 • വ്യത്യസ്ത തരത്തിലുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു.
 • 35 വർഷമായി അഭിഭാഷകയാണ്.
 • ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലും പട്ടികജാതി/വർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ കേസുകളിലും മാർക്ക് ലിസ്റ്റുമായി ബന്ധപെട്ട കേസുകളിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
 • 1992 മുതൽ 1995 വരെ എറണാകുളം ജില്ലയുടെ ഗവണ്മെൻ്റ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ എന്നീ നിലയിൽ പ്രവർത്തിച്ചു.
 • 2011 മുതൽ 2016 വരെ കേരള ഹൈക്കോടതിയുടെ ഗവണ്മെൻ്റ് സ്പെഷ്യൽ പ്ലീഡറായിരുന്നു.
 • ബാങ്കുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നിയമോപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ലാലി_വിൻസന്റ്&oldid=3142750" എന്ന താളിൽനിന്ന് ശേഖരിച്ചത്