ലാക്കുണാർ അമ്നേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രത്യേക സംഭവം ഓർത്തെടുക്കുന്നതിനോ അതിനെക്കുറിച്ച് വിശദീകരിയ്ക്കുവാൻ കഴിയാതെയോ വരുന്ന ഒരു രോഗാവസ്ഥയാണ് ലാക്കുണാർ അമ്നേഷ്യ( lacuna - a gap). മസ്തിഷ്കത്തിലെ കോർട്ടെക്സ് മേഖലയിൽ സ്മരണകളെ കൈകാര്യം ചെയ്യുന്ന കോശങ്ങളുടെ നാശമാണിതിനുകാരണം.ഓർമ്മകളും വികാരങ്ങളും നിയന്ത്രിക്കുന്ന ലിംബിക് സിസ്റ്റത്തിലേക്കുള്ള മസ്തിഷ്ക ഭാഗങ്ങളുടെ വൈകല്യം ഇതിനു കാരണമാകുന്നുണ്ട്.[1]

ചികിത്സ[തിരുത്തുക]

ദീർഘകാല സ്മരണ, ഹ്രസ്വകാല സ്മരണ എന്നിവ പരിശോധിക്കുകയും രോഗിയുടെ പൊതുവായ ആരോഗ്യനില വിലയിരുത്തിയതിനു ശേഷവും ചികിത്സ തീരുമാനിക്കുന്നു.തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ മസ്തിഷ്കത്തിലെ സ്മരണ പകർത്തപ്പെടുന്ന പ്രത്യേക ഭാഗത്തിനു അപരിഹാര്യമായ പരിക്കേറ്റിറ്റുണ്ടെങ്കിലോ ചികിത്സ ഫലപ്രദമാകണമെന്നില്ല[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാക്കുണാർ_അമ്നേഷ്യ&oldid=3808149" എന്ന താളിൽനിന്ന് ശേഖരിച്ചത്