ലഹങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകൾക്കിടയിൽ പ്രചാരമുള്ള ഒരു ഉത്തരേന്ത്യൻ വസ്ത്രമാണ് ലഹങ്ക.[1] നൂലുകൊണ്ടോ, കല്ലുകൾ കൊണ്ടോ മോടികൂട്ടിയ ലഹങ്കകൾ തെലുഗ്, കന്നഡ സ്ത്രീകൾ വിശേഷാവസരങ്ങളിൽ അണിയുന്നു. ലഹങ്കയോടൊപ്പം ഇറക്കം കുറഞ്ഞ ബ്ലൗസാണ് ഉപയോഗിക്കുക. ചോളിയും ലഹങ്കയ്ക്കൊപ്പം അണിയാറുണ്ട്. പെൺകുട്ടികളും യുവതികളുമാണ് സാധാരണയായി ലഹങ്ക അണിയാറുള്ളതെങ്കിലും വിശേഷാവസരങ്ങളിൽ പ്രായമുള്ളവരും ഇത് ധരിക്കുന്നു. നാട ഉപയോഗിച്ചാണ് ലഹങ്ക മുറുക്കുന്നത്. ദക്ഷിണേന്ത്യയിലെ പാവാട, ലംഗ എന്നിവ ലഹങ്കയുടെ വകഭേദങ്ങളാണ്.

അവലംബം[തിരുത്തുക]

  1. Fashions from India - Tom Tierney
"https://ml.wikipedia.org/w/index.php?title=ലഹങ്ക&oldid=3593585" എന്ന താളിൽനിന്ന് ശേഖരിച്ചത്