ലക്ഷ്മി ത്രിപുരസുന്ദരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി ത്രിപുരസുന്ദരി
ജനനം
എസ്. ത്രിപുരസുന്ദരി

21 മാർച്ച് 1921
ചിദംബരം, തമിഴ്നാട്
മരണംജനുവരി 7, 1987(1987-01-07) (പ്രായം 65)
ദേശീയതഇന്ത്യൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
അറിയപ്പെടുന്നത്കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1984)

ഒരു തമിഴ് എഴുത്തുകാരിയായിരുന്നു ലക്ഷ്മി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എസ്. ത്രിപുരസുന്ദരി.

ജീവിതരേഖ[തിരുത്തുക]

തമിഴ്നാട്ടിലെ ചിദംബരത്തിന് സമീപത്തുള്ള അമ്മപ്പേട്ടൈയിൽ ശ്രീനിവാസന്റെയും പട്ടമ്മാളിന്റെയും മകളായി 1921 മാർച്ച് 21ന് ജനിച്ചു. തിരുച്ചിറപ്പള്ളിയിലുള്ള ഹോളി ക്രോസ് സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്റ്റാൻലി മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിനായി ചേർന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ആനന്ദ വികടനിൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചിരുന്നു. ലക്ഷ്മി എന്ന തൂലികാനാമത്തിലാണ് ഈ ചെറുകഥകൾ എഴുതിയിരുന്നത്. "തകുന്ത ദണ്ഡനയാ? (ശരിയായ ശിക്ഷയോ?)" ആയിരുന്നു ആദ്യമായി പ്രസിദ്ധീകരിച്ച ചെറുകഥ. വിവാഹത്തിനുശേഷം 20 വർഷത്തോളം ദക്ഷിണാഫ്രിക്കയിൽ താമസിച്ചു. ഭർത്താവിന്റെ മരണശേഷം ലക്ഷ്മി ഇന്തയിലേക്ക് വന്നു. 1977ൽ വീണ്ടും നോവലുകൾ എഴുതിത്തുടങ്ങി. 1987ൽ അന്തരിച്ചു.[1] ലക്ഷ്മി ത്രിപുരസുന്ദരിയുടെ പല നോവലുകളും പിന്നീട്ചലച്ചിത്രങ്ങളാവുകയുണ്ടായി.[2][3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1984)[4]
  • തമിഴ് വളർച്ചി കഴകം പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Lakshmi Obituary". Ananda Vikatan. 25 January 1987. {{cite news}}: |access-date= requires |url= (help)
  2. "தமிழக ரசிகர்களை நடனத்தால் கவர்ந்த திருவாங்கூர் சகோதரிகள் லலிதா, பத்மினி, ராகினி". Maalai Malar (in തമിഴ്). 1 April 2010. Archived from the original on 2011-07-21. Retrieved 15 June 2010.
  3. Madhu Sa. Vimalanandham. Tamil Ilakkiya Varalaaru (in തമിഴ്).
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-24. Retrieved 2018-04-24.

പുറം കണ്ണികൾ[തിരുത്തുക]