Jump to content

റൺലെവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണിക്സ് സദൃശ്യ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ തൽസമയത്തെ പ്രവർത്തനനിലയെ കാണിക്കുന്ന സംഖ്യയാണ് റൺലെവൽ. 0 മുതൽ 6 വരെയായി ഏഴ് റൺലെവലുകളാണ് സാധാരണയായി കണ്ടുവരുന്നത്. ഓരോ റൺ ലെവലിലും ആ കമ്പ്യൂട്ടർ നൽകുന്ന സേവനങ്ങൾക്ക് മാറ്റമുണ്ടായിരിക്കും.

ഓപ്പറേറ്റിങ് സിസ്റ്റം ബൂട്ട് ചെയ്യുമ്പോൾ മുൻനിശ്ചയപ്രകാരമുള്ള ഏതെങ്കിലും ഒരു റൺലെവലിലായിരിക്കും കമ്പ്യൂട്ടർ പ്രവർത്തിക്കുക. താഴെക്കാണുന്നവ റൺലെവലുകൾക്ക് ഉദാഹരണങ്ങളാണ്.

  • സിംഗിൾ യൂസർ മോഡ്
  • നെറ്റ്‌വർക്കിങ് സേവനമില്ലാതെ മൾട്ടിയൂസർ മോഡ്
  • നെറ്റ്‌വർക്കിങ് സേവനമുള്ള മൾട്ടിയൂസർ മോഡ്
  • സിസ്റ്റം ഷട്ട്ഡൗൺ
  • സിസ്റ്റം റീബൂട്ട്

ഇത്തരം റൺലെവലുകൾക്ക് ഓരോ ഓപ്പറേറ്റിങ് സിസ്റ്റവും നൽകുന്ന സംഖ്യയും വ്യത്യസ്തമാണ്. init എന്ന പ്രോഗ്രാം ഉപയോഗിച്ച് ഒരു റൺലെവലിൽ നിന്നും മറ്റൊരു റൺലെവലിലേക്ക് മാറാൻ സാധിക്കും.

ലിനക്സിൽ

[തിരുത്തുക]
പ്രധാനപ്പെട്ട ചില ലിനക്സ് വിതരണങ്ങൾ പിന്തുടരുന്ന റൺലെവലുകൾ‌
സംഖ്യ പേര് വിവരണം
0 ഹോൾട്ട് സിസ്റ്റം പ്രവർത്തനരഹിതമാക്കുന്നു.
1 സിംഗിൾ-യൂസർ മോഡ് സുപ്രധാനകാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള മോഡ്.[1][1]
2 മൾട്ടി-യൂസർ മോഡ് Does not configure network interfaces and does not export networks services.[2]
3 നെറ്റ്‌വർക്കിങ്ങോടു കൂടിയ മൾട്ടി യൂസർ മോഡ് സിസ്റ്റം സാധാരണഗതിയിൽ പ്രവർത്തിപ്പിക്കുന്നു.[3]
4 ഉപയോഗത്തിലില്ല/ഉപയോക്താവിന് നിർവചിക്കാവുന്നത്. പ്രത്യേകാവശ്യങ്ങൾക്ക്
5 സാധാരണ രീതിയിൽ സിസ്റ്റം പ്രവർത്തനമാരംഭിക്കുന്നു (സചിത്രസമ്പർക്കമുഖത്തോടെ) റൺലെവൽ 3-നോടൊപ്പം ഡിസ്പ്ലേ മാനേജറും.
6 റീബൂട്ട് സിസ്റ്റം റീബൂട്ട്

അവലംബം

[തിരുത്തുക]
  1. "Chapter 15. Commands and Utilities 15.2. Command Behavior". Linux Standard Base Core Specification 4.1. 2011. Archived from the original on 2011-07-23. Retrieved 2011-04-21.
"https://ml.wikipedia.org/w/index.php?title=റൺലെവൽ&oldid=3643564" എന്ന താളിൽനിന്ന് ശേഖരിച്ചത്