റ്റാബിപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രത്യേകമായ വരകളുള്ള കുറികളും നെറ്റിയിൽ 'തൃകോണ' ശൈലിയുമുള്ള മാക്കെരൽ റ്റാബി.
റ്റാബി പൂച്ചകളുടെ തോൽക്കുറികളോട് സാമ്യം പുലർത്തുന്ന ഒരു യൂറോപ്യൻ കാട്ടുപൂച്ച (ഫെലിസ് സിൽവെസ്ട്രിസ്). റ്റാബി പൂച്ചകളുടെ ഉത്ഭവം നിരവധി ഇനം അനുബന്ധ കാട്ടു പൂച്ചകളിൽ നിന്നാണെന്ന് കരുതപ്പെടുന്നു.

റ്റാബി പൂച്ച എന്നത് എല്ലാ നാട്ടിൻപുറങ്ങളിലെ വീടുകളിലും കാണപ്പെടുന്ന സാധാരണയിനം വീട്ടുപൂച്ചകളാണ്. നെറ്റിയിൽ എം ആകൃതിയിലുള്ള അടയാളമാണ് ഇവയുടെ പ്രത്യേകത. "റ്റാബി" എന്നത് പൂച്ചയുടെ ഒരു ഇനമല്ല, മറിച്ച് ഒരു പ്രത്യേകതരം പൂച്ചയിനങ്ങളിലുടെ നെറ്റിയിൽ കാണപ്പെടുന്ന എം ആകൃതിയിലുള്ള ഒരു തോൽകുറികൾക്കുള്ള വിശേഷണമാണ് റ്റാബി.

നാല് തരം മാതൃകയിലുള്ള റ്റാബി
മാക്രെൽ റ്റാബി
ക്ലാസ്സിക്‌ & ബ്ലോട്ചെഡ് റ്റാബി
സ്പോട്ടെഡ് റ്റാബി
റ്റിക്കഡ് റ്റാബി

ലോകമെമ്പാടുമുള്ള മിക്സഡ് ബ്രീഡ് പൂച്ചകളുടെ പൊതു ഇനസംഖ്യയിൽ ഇത് വളരെ സാധാരണമാണ്. സ്വാഭാവികമായി കാണപ്പെടുന്ന റ്റാബി പാറ്റേൺ, വളർത്തുമൃഗങ്ങളുടെ നേരിട്ടുള്ള പൂർവ്വികരുമായുള്ള അവരുടെ അടുത്ത ബന്ധത്തെ അടിസ്ഥാനമാക്കി ഉരുത്തിരിയുന്നതാണ്. ആഫ്രിക്കൻ കാട്ടുപൂച്ച (ഫെലിസ് ലൈബിക ലൈബിക) യൂറോപ്യൻ കാട്ടുപൂച്ച (ഫെലിസ സിൽവെസ്ട്രിസ്), ഏഷ്യൻ കാട്ടുപൂച്ച (ഫെലിസ ലൈബിക ഓർണറ്റ) ഇവയ്ക്കെല്ലാം ഇത്തരത്തിലുള്ള തോൽക്കുറിയും , നിറവും സമാനമായി കാണപ്പെടുന്നുണ്ട്. റ്റാബി വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള ഒരു ജനിതക പഠനത്തിൽ കുറഞ്ഞത് അഞ്ച് പൂർവ്വികരെയെങ്കിലും കണ്ടെത്തിയിട്ടുണ്ട്.[1][2]

ചിത്രശാല[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലെ റ്റാബി പൂച്ചയുടെ ചിത്രം
കുറിക്കൾക്ക് ഒപ്പം നെറ്റിയിലുള്ള 'എം', ചിഹ്നമാണ് റ്റാബി പൂച്ചകളുടെ അടയാളം

 

Dilute orange tabby cat
ചുവന്ന പിഗ്മെന്റ് ജനിതകശാസ്ത്രമുള്ള ഒരു ക്രീം ടാബി പൂച്ച,

അവലംബം[തിരുത്തുക]

  1. Driscoll, Carlos A.; Menotti-Raymond, Marilyn; Roca, Alfred L.; Hupe, Karsten; Johnson, Warren E.; Geffen, Eli; Harley, Eric H.; Delibes, Miguel; Pontier, Dominique (27 July 2007). "The Near Eastern Origin of Cat Domestication". Science. 317 (5837): 519–523. doi:10.1126/science.1139518. PMC 5612713. PMID 17600185. Archived from the original on 5 June 2023. Retrieved 26 April 2023.
  2. Driscoll, Carlos A.; Clutton-Brock, Juliet; Kitchener, Andrew C.; O'Brien, Stephen J. (June 2009). "The Taming of the Cat". Scientific American. 300 (6): 68–75. doi:10.1038/scientificamerican0609-68. Archived from the original on 26 April 2023. Retrieved 26 April 2023.
"https://ml.wikipedia.org/w/index.php?title=റ്റാബിപ്പൂച്ച&oldid=4082555" എന്ന താളിൽനിന്ന് ശേഖരിച്ചത്