റോഹ്ത്താസ് കോട്ട
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | പാകിസ്താൻ |
മാനദണ്ഡം | ii, iv[1] |
അവലംബം | 586 |
നിർദ്ദേശാങ്കം | 32°57′55″N 73°34′35″E / 32.96528°N 73.57642°E |
രേഖപ്പെടുത്തിയത് | 1997 (21st വിഭാഗം) |
റോഹ്ത്താസ് കോട്ട, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഝലം നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു കോട്ടയാണ്. മുഗൾ ചക്രവർത്തിമാരോടു കൂറുണ്ടായിരുന്ന രണശൂരന്മാരായിരുന്ന വടക്കൻ പഞ്ചാബിലെ പോത്തൊഹാർ മേഖലയിലെ ഗോത്രവർഗക്കാരെ നിയന്ത്രണത്തിൽ കൊണ്ടുവരാനായി 1550 നും 1548 നും ഇടയിൽ പഷ്തൂൺ രാജാവായിരുന്ന ഷേർ ഷാ സൂരിയുടെ കാലത്താണ് ഈ കോട്ട പണികഴിപ്പിക്കപ്പെട്ടത്. ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലുതും തികച്ചും ദുർഗ്ഗമമായ ഒന്നാണ് ഈ കോട്ട.[3] റോഹ്താസ് കോട്ട ബലപ്രയോഗത്തിലൂടെ[4] ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ല. തികച്ചും അസാധാരണമായി ഇപ്പോഴും ഇത് കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നു.[5] ഉത്തുംഗമായ അപ്രതിരോധ്യമായ ഭിത്തികൾക്കും നിരവധി സ്മാരക ഗോപുരദ്വാരങ്ങൾക്കും പ്രസിദ്ധമാണ് ഈ കോട്ട. മദ്ധ്യ-ദക്ഷിണ ഏഷ്യയിലെ മുസ്ലീം സൈനിക വാസ്തുവിദ്യയുടെ അസാധാരണമായ ഉദാഹരണമായി വാഴ്ത്തിക്കൊണ്ട് 1997 ൽ യുനെസ്കോ ഈ കോട്ടയെ ഒരു ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.[6]
സ്ഥാനം
[തിരുത്തുക]ഗ്രാൻഡ് ട്രങ്ക് റോഡിൽ നിന്ന് എട്ട് കിലോമീറ്റർ തെക്കായിട്ടാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഝലം നഗരത്തിന് ഏകദേശം 16 കിലോമീറ്റർ തെക്കായി നിലനിൽക്കുന്ന ഇത് ദീന നഗരത്തിനടുത്താണ്. കോട്ടയുടെ പുറംചുമരിന്റെ വടക്കേ അതിർത്തിയോട് ചേർന്നാണ് ചരിത്രപ്രാധാന്യമുള്ള ഷഹ്രാ-ഇ- അസാം റോഡ് കടന്നുപോയിരുന്നത്. റോഹ്താസ് കോട്ട, ടില്ല ജോഗിയാൻമലനിരകളുടെ പരിധിയിലുള്ള ഒരു കുന്നിൻ മുകളിൽ മലയിടുക്കിന് അഭിമുഖമായി, കഹാൻ നദി, കാലാവസ്ഥാനുസൃതമായ രൂപപ്പെടുന്നതും പർനാൽ ഖാസ് എന്നു വിളിക്കപ്പെടുന്നതുമായ അരുവിയുമായി ചേരുന്നിടത്താണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ചുറ്റുവട്ടത്തുള്ള പ്രദേശത്തേക്കാൾ ഏതാണ്ട് 300 അടി (91 മീറ്റർ) ഉയർന്നാണ് കോട്ട നിലനിൽക്കുന്നത്. സമുദ്രനിരപ്പിന് 2,660 അടി (810 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് 12.63 ഏക്കറാണ് (51,100 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.
പശ്ചാത്തലം
[തിരുത്തുക]സുർ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഷേർ ഷാ സൂരിയാണ് ഈ കോട്ട സ്ഥാപിച്ചത്. കനൌജ് യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് പേർഷ്യയിലേക്ക് നാടുകടന്ന മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ മുന്നോട്ടുള്ള പുരോഗതി തടയുവാനാണ് പ്രധാനമായും ഈ കോട്ട രൂപകൽപ്പന ചെയ്തത്. അഫ്ഗാനിസ്ഥാനിലെ പർവത പ്രദേശങ്ങൾക്കും പഞ്ചാബിലെ സമതലങ്ങൾക്കുമിടയിലുള്ള തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് കോട്ട നിലനിൽക്കുന്നത്. മുഗൾ ചക്രവർത്തി ഇന്ത്യയിലേക്കു മടങ്ങാതെ തടയാനുള്ള ഉദ്ദേശത്തോടൊപ്പം[7] പൊട്ടോഹാർ മേഖലയിലെ തദ്ദേശീയ ഗഖാർ ഗോത്രങ്ങളെ അടിച്ചമർത്തുകയെന്ന ലക്ഷ്യവും കോട്ട നിർമ്മാണത്തിൽ ഉദ്ദേശിച്ചിരുന്നു.[8] ഗഖർ ഗോത്രങ്ങൾ മുഗൾ സാമ്രാജ്യത്തിന്റെ സഖ്യകക്ഷികളായിരുന്നുവെന്നു മാത്രമല്ല ഷേർഷാ സൂരിയുടെ മേൽക്കോയ്മ അംഗീകരിക്കുന്നതിന് അവർ വിസമ്മതിക്കുകയും ചെയ്തിരുന്നു.[9]
ചരിത്രം
[തിരുത്തുക]സുർ കാലഘട്ടം
[തിരുത്തുക]1541-ൽ ഈ കോട്ടയുടെ നിർമ്മാണം സൂർ സാമ്രാജ്യത്തിനുവേണ്ടി ടോഡാർ മാൽ ഖദ്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുകയും 1548 ൽ പൂർത്തിയാക്കുകയും ചെയ്തു. പ്രദേശത്തു തൊഴിലാളികളായി പ്രവർത്തിക്കാൻ തദ്ദേശീയ ഗഖാർ ഗോത്രക്കാർ നിരസിച്ചതിനാൽ പ്രാരംഭത്തിൽ കോട്ടയുടെ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങിയത്. അവസാനം കൂലി നിരക്കുകൾ ഉയർത്തിയപ്പോൾ ഗഖാർ വർഗ്ഗക്കാർ കോട്ട നിർമ്മാണ പ്രവർത്തനത്തിൽ സഹകരിക്കാൻ തയ്യാറായി.[10]
മുഗൾ കാലഘട്ടം
[തിരുത്തുക]1555 ൽ മുഗൾ ചക്രവർത്തിയായ ഹുമയൂണിനു മുന്നിൽ ഈ കോട്ട അടിയറ വയ്ക്കപ്പെട്ടു.[11] തദ്ദേശീയ ഗവർണർ ടാറ്റർ ഖാൻ ഖാസി മുഗൾ സേനയുടെ മുന്നേറ്റത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കോട്ട ഉപേക്ഷിച്ചു പോയി.[12] മുഗൾ വംശജരുടെ സഖ്യകക്ഷികളായിരുന്ന ഗഖാർ വർഗ്ഗക്കാരെ അടിച്ചമർത്തുക, മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ഇന്തയിലേയ്ക്കുള്ള മടക്കത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ കോട്ടയുടെ ഉദ്ദേശ ലക്ഷ്യങ്ങൾത്തന്നെ ഹുമയൂണിന്റെ മടങ്ങിവരവോടെ അസാധുവാകുകയും കോട്ടയുടെ പ്രാധാന്യംതന്നെ നഷ്ടമാകുകയും ചെയ്തു.[13] അതുമാത്രമല്ല, സമീപ പ്രദേശത്തായി 1580 കളിൽ അക്ബർ ചക്രവർത്തി പടുത്തുയർത്തിയ അറ്റോക്ക് കോട്ട മുഗളരുടെ താൽപര്യങ്ങൾക്ക് കൂടുതൽ അനുസൃതമായിരുന്നു.[14] വിരോധാഭാസമെന്നു പറയട്ടെ, പ്രാഥമികമായി ഗഖാറുകളെ അടിച്ചമർത്തുവാനായി നിർമ്മിക്കപ്പെട്ട ഈ കോട്ട ഗഖാർ വർഗ്ഗക്കാരുടെ തലസ്ഥാനമായി ഭവിച്ചു.[15] ഗഖാറുകൾ മുഗളരുട സഖ്യ കക്ഷികളായി തുടർന്നതിനാൽ ഇതൊരു സൈനിക കോട്ടയായി നിലനിർത്തേണ്ട ആവശ്യവുമില്ലായിരുന്നു.[16]
മുഗൾ കാലഘട്ടത്തിനുശേഷം
[തിരുത്തുക]ലാഹോർ കോട്ടപോലെ മുഗൾ കാലഘട്ടത്തിലെ മറ്റു കോട്ടകളിൽ കാണപ്പെടുന്ന വലിയ വാസ്തുവിദ്യയോ കോട്ടയോടനുബന്ധമായി വലിയ പൂന്തോട്ടങ്ങളോ ഇല്ലാതെയിരുന്നതിനാൽ മുഗൾ ചക്രവർത്തിമാർക്ക് ഈ കോട്ട അത്ര പഥ്യമല്ലായിരുന്നെങ്കിലും മുഗൾ കാലഘട്ടത്തിൽ ഈ കോട്ട 1707 വരെ[17] തുടർച്ചയായി ഉപയോഗിച്ചുപോന്നു..[18] മുഗൾ ഭരണത്തിന്റെ അധഃപതനത്തിന്റെ കാലത്ത് ശത്രുക്കളായ സിഖ് സാമ്രാജ്യം ഈ മേഖലയിൽ പിടിമുറുക്കാൻ തുടങ്ങിയതോടെ ഈ കോട്ടയിൽ സൈനിക പുനർവിന്യാസം നടന്നിരുന്നു.[19] മുഗൾ സാമ്രാജ്യത്തിന്റെ ക്ഷീപ്തനാളുകളിൽ കോട്ടയുടെ പുനർചിത്രവൽക്കരണം നടന്നത് സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പേർഷ്യയിലെ നാദിർ ഷാ, അഫ്ഗാൻ ഭരണാധികാരി അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവർ മുഗൾ സാമ്രാജ്യത്തിന്റെ അധഃപതന സമയത്ത് ഈ കോട്ടയിൽ തമ്പടിച്ചാണ് പഞ്ചാബിലെ അവരുടെ ആക്രമണങ്ങൾക്കു നേതൃത്വം നടത്തിയത്.[20]
1825 ൽ ഗുർമുഖ് സിംഗ് ലാംബയുടെ നേതൃത്വത്തിലുള്ള സിഖ് സൈന്യം ഗഖാർ പ്രഭു നൂർ ഖാനിൽ നിന്ന് ഈ കോട്ട പിടിച്ചടക്കി.[21] അതിനുശേഷം സിഖ് ഭരണാധികാരിയായ രഞ്ജിത് സിംഗ് ഭരണപരമായ കാര്യങ്ങൾക്കായി റോഹ്താസ് കോട്ട ഉപയോഗിച്ചിരുന്നു.[22][23]
ചിത്രശാല
[തിരുത്തുക]-
Gurudwara Chowa Sahib is located just outside the fort, near the Talaqi gate.
അവലംബം
[തിരുത്തുക]- ↑ http://whc.unesco.org/en/list/586.
{{cite web}}
: Missing or empty|title=
(help) - ↑ Singh, Kirapala; Kapur, Prithipala (2004). Janamsakhi tradition: an analytical study. Singh Brothers. p. 174. Retrieved 27 May 2017.
- ↑ "Pakistan: Rohtas Fort". World Archaeology (17). 7 May 2006.
- ↑ "Rohtas Fort". UNESCO. Retrieved 26 May 2017.
- ↑ "Rohtas Fort". UNESCO. Retrieved 26 May 2017.
- ↑ "Rohtas Fort". UNESCO. Retrieved 26 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ Temples of Koh-e-Jud & Thar: Proceedings of the Seminar on Shahiya Temples of the Salt Range, Held in Lahore, Pakistan,by Kamil Khan Mumtaz, Siddiq-a-Akbar, Publ Anjuman Mimaran, 1989, p8
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ Wynbrandt, J. (2009). A Brief History of Pakistan. Facts On File. p. 77. ISBN 9780816061846. Retrieved 2017-01-08.
- ↑ Jaffar, Umair (18 September 2011). "Rohtas fort — the treasure of Potohar". Express Tribune. Retrieved 26 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ Jaffar, Umair (18 September 2011). "Rohtas fort — the treasure of Potohar". Express Tribune. Retrieved 26 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ "Rohtas Fort". UNESCO. Retrieved 26 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ Jaffar, Umair (18 September 2011). "Rohtas fort — the treasure of Potohar". Express Tribune. Retrieved 26 May 2017.
- ↑ "Rohtas Fort". Oriental Architecture. Retrieved 28 May 2017.
- ↑ Mehta, J.L. (2005). Advanced Study in the History of Modern India 1707-1813. New Dawn Press, Incorporated. p. 259. ISBN 9781932705546. Retrieved 2017-01-08.
- ↑ "Rohtas fort — the treasure of Potohar - The Express Tribune". tribune.com.pk. Retrieved 2017-01-08.