Jump to content

റോസെറ്റ ബഹിരാകാശ ദൗത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റോസെറ്റ
Rosetta probe
റോസെറ്റയുടെ കമ്പ്യൂട്ടർ മോഡൽ
ദൗത്യത്തിന്റെ തരംComet orbiter/lander
ഓപ്പറേറ്റർEuropean Space Agency
COSPAR ID2004-006A
SATCAT №28169
വെബ്സൈറ്റ്www.esa.int/rosetta
ദൗത്യദൈർഘ്യം20 വർഷങ്ങൾ, 3 മാസങ്ങൾ 10 ദിവസങ്ങൾ elapsed
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Astrium
വിക്ഷേപണസമയത്തെ പിണ്ഡംOrbiter: 2,900 kg (6,400 lb)
Lander: 100 kg (220 lb)
Dry massOrbiter: 1,230 kg (2,710 lb)
Payload massOrbiter: 165 kg (364 lb)
Lander: 27 kg (60 lb)
അളവുകൾ2.8 × 2.1 × 2 m (9.2 × 6.9 × 6.6 ft)
ഊർജ്ജം850 watts at 3.4 AU[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി2 March 2004, 07:17 (2004-03-02UTC07:17Z) UTC
റോക്കറ്റ്Ariane 5G+ V-158
വിക്ഷേപണത്തറKourou ELA-3
കരാറുകാർArianespace
Flyby of Mars
Closest approach25 February 2007
Distance250 km (160 mi)
Flyby of 2867 Šteins
Closest approach5 September 2008, 20:38 UTC
Distance800 km (500 mi)
Flyby of 21 Lutetia
Closest approach10 July 2010, 16:10 UTC
Distance3,162 km (1,965 mi)
67P/Churyumov–Gerasimenko orbiter
Orbital insertionMay 2014 (planned)
Orbital parameters
Periapsis altitude200 km (120 mi) planned
ട്രാൻസ്പോണ്ടറുകൾ
ബാൻഡ്S band (low gain antenna)
X band (high gain antenna)
ബാൻഡ്‌വിഡ്ത്ത്7.8 bit/s (S Band)
22 kbit/s (X Band)[2]
ഉപകരണങ്ങൾ
ALICE: Ultraviolet Imaging Spectrometer
CONSERT: COmet Nucleus Sounding Experiment by Radio wave Transmission
COSIMA: COmetary Secondary Ion Mass Spectrometer
GIADA: Grain Impact Analyser and Dust Accumulator
MIDAS: Micro-Imaging Dust Analysis System
MIRO: Microwave Spectrometer for the Rosetta Orbiter
OSIRIS: Optical, Spectroscopic, and InfraRed Remote Imaging System
ROSINA: Rosetta Orbiter Spectrometer for Ion and Neutral Analysis
RPC Rosetta Plasma Consortium
RSI: Radio Science Investigation
VIRTIS: Visible and Infrared Thermal Imaging Spectrometer

2004-ൽ വാൽനക്ഷത്രങ്ങളെക്കുറിച്ച് പഠനം നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ഉപഗ്രഹമാണ് റോസെറ്റ. സാങ്കേതികതകരാർ മൂലം മുപ്പതു മാസത്തോളം പ്രവർത്തനരഹിതമായിക്കിടന്ന ഈ ഉപഗ്രഹത്തിന്റെ തകരാറുകൾ പരിഹരിച്ച ശേഷം 2014 ജനുവരി മാസത്തോടെ യൂറോപ്പ്യൻ സ്പേസ് ഏജൻസി അതിനെ വീണ്ടും പ്രവർത്തസജ്ജമാക്കി.[3] 2014 ആഗസ്റ്റ് മാസം മുതൽ 67പി/സി-ജി ഷുര്യാമോവ്-ഗരാസിമെങ്കോ എന്ന വാൽനക്ഷത്രത്തെ നിരീക്ഷിച്ചു തുടങ്ങി. 2014 നവംബർ 12ന് ഫിലെ വാൽനക്ഷത്രത്തിന്റെ പ്രതലത്തിലിറങ്ങി.[4][3][5]

വാൽനക്ഷത്രങ്ങളുടെ ഉല്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്റെ ആവിർഭാവത്തേക്കുറിച്ച് അവ നൽകിയേക്കവുന്ന വിവരങ്ങൾ തുടങ്ങിയവ ഈ ദൗത്യത്തിൽ പഠനവിഷയമാകും. ശതകോടിവർഷങ്ങൾക്കു മുമ്പ് സൗരയൂഥത്തിന്റെ വിദൂരതകളിൽ നിന്ന് വന്ന് ഭൂമിയിൽ വീണ വാൽനക്ഷത്രങ്ങൾ കടത്തിക്കൊണ്ടുപോന്നിരുന്ന അമിനോ ആസിഡുകളും ഹൈഡ്രോ കാർബണുകളുമാണ് ഇവിടെ ജീവന് തുടക്കമിട്ടതെന്ന വാദഗതിക്കുള്ള സ്ഥിരീകരണവും ഈ ദൗത്യത്തിൽ നിന്ന് ലഭിച്ചേക്കാം.

ദൗത്യത്തിന്റെ സമയക്രമം[തിരുത്തുക]

റോസെറ്റയുടെ സഞ്ചാരപഥം
 • വിക്ഷേപണം : 2004 മാർച്ച് 2
 • ഭൂസമീപത്തു കൂടിയുള്ള ആദ്യപറക്കൽ : 2005 മാർച്ച് 4
 • ചൊവ്വയുടെ സമീപമെത്തുന്നത് : 2007 ഫെബ്രുവരി 27
 • രണ്ടാമത്തെ ഭൂസാമിപ്യം : 2007 നവംബർ 13
 • ഛിന്നഗ്രഹം 2867 Šteinsനെ സമീപിച്ചത് : 2008 സെപ്റ്റംബർ 5
 • മൂന്നാമത്തെ ഭൂസാമിപ്യം : 2009 നവംബർ 13
 • ഛിന്നഗ്രഹം 21 Lutetiaയെ സമീപിച്ചത് 2010 ജൂലൈ 10
 • ബഹിരാകാശ നിഷ്കൃ‌യാവസ്ഥ : 2011 ജൂൺ-2014 ജനുവരി
 • ധൂമകേതുവിനെ സമീപിക്കൽ : ജനുവരി-മെയ് 2014
 • ധൂമകേതുവിന്റെ മാപ്പിങ്ങും പഠനവും : 2014 ഓഗസ്റ്റ്
 • ധൂമകേതുവിൽ ഇറങ്ങുന്നത് : 2014 നവംബർ
 • ധൂമകേതുവിനൊപ്പം സൂര്യനെ ചുറ്റുന്നത് : 2014 നവംബർ-2015 ഡിസംബർ
 • ദൗത്യ പൂർത്തീകരണം : 2015 ഡിസംബർ

റോസെറ്റയുടെ തത്സമയസ്ഥാനം യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും[6].

റോസെറ്റയിലെ ഫിലേ എന്നു പേരുള്ള - ഒരു ഫ്രിഡ്ജിനോളം വലിപ്പമുള്ള - ലാൻഡർ മുപ്പത്തൊമ്പത് മാസത്തെ ദീർഘകാലനിദ്രക്കു ശേഷം 2014 മാർച്ച് 28 ന്ന് (വെള്ളിയാഴ്ച)ഉണർത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. 2014 നവംബറോടെ ധൂമകേതുവിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് ഈ ഉണർത്തൽ[7].

നിരീക്ഷണങ്ങളും സംഭാവനകളും[തിരുത്തുക]

റോസെറ്റയിലെ ഓസിറിസ് ഇമേജിംഗ് സിസ്റ്റം ചിത്രങ്ങൾ എടുത്ത് അയച്ചു തുടങ്ങി. 2014 ജൂലൈ 20ന് എടുത്ത ചിത്രങ്ങളിൽ നിന്ന് 67പി/സി-ജി എന്ന ധൂമകേതുവിന്റെ രൂപം വ്യക്തമായിട്ടുണ്ട്. ഒരു വലിയ ഉടലും അതിനോടു ചേർന്നിരിക്കുന്ന ചെറിയ തലയും ചേർന്ന രൂപമാണ് ഇതിനുള്ളത്.[8] അൾട്രാവൈലറ്റ് രശ്മികൾ ഉപയോഗിച്ച് എടുത്ത ചിത്രത്തിൽ നിന്ന് ഈ ധൂമകേതുവിന്റെ പ്രകാശ പ്രതിഫലനശേഷി വളരെ കുറവാണെന്നും നിറം കറുത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു[9]

ലക്ഷ്യസ്ഥാനത്ത്[തിരുത്തുക]

റോസെറ്റയും ഫിലയും

2014 ആഗസ്ത് ആറാം തിയ്യതി റോസെറ്റ ഉപഗ്രഹം അതിന്റെ ലക്ഷ്യസ്ഥാനത്ത് - അതായത് 67-പി/സി.ജി. വാൽനക്ഷത്രത്തിന്റെ 100 കി.മീ അടുത്ത് - എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ അത് വാൽനക്ഷത്രത്തിന്റെ വേഗതയായ 55000 കി.മീ/മണിക്കൂർ എന്ന വേഗതയിൽത്തന്നെ ഏറെക്കുറെ എത്തിയിട്ടുണ്ട്. ഈ വേഗത കൃത്യമായി ക്രമീകരിക്കുന്നതോടേ പ്രതീക്ഷിച്ചപോലെ നവംബറിൽ തന്നെ ഫൈലേ എന്ന ലാൻഡർ വാൽനക്ഷത്രത്തിലിറക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. 1969-ൽ കണ്ടെത്തിയശേഷം, ഭൂമിയെ ഏഴുതവണ വലംവച്ച് കടന്നുപോയിട്ടുള്ള ഈ വാൽനക്ഷത്രത്തിന്ന് ഗുരുത്വാകർഷണം വളരെ കുറവാണ്. അതുകൊണ്ട് ഫൈലേ തന്റെ ചൂണ്ടക്കൊളുത്തുകൾ ഉപയോഗിച്ച് വാൽനക്ഷത്രത്തിൽ അള്ളിപ്പിടിച്ചിരിക്കുകയാകും ചെയ്യുക.

റോസെറ്റക്ക് ഏതാണ്ട് 3000 കിലൊഗ്രാം ഭാരമുണ്ട്. ഒരു അലുമിനിയംപെട്ടി പോലെ തോന്നിക്കുന്ന അതിനുള്ളിലാണ് 100 കി ഗ്രാം ഭാരമുള്ള ഫൈലേയും മറ്റ് സങ്കേതികസംവിധാനങ്ങളും ഒരുക്കിയിരിക്കുന്നത്. ഉപഗ്രഹം ഇപ്പോൾ, പത്ത് വർഷവും അഞ്ച് മാസവും നാല് ദിവസവുംകൊണ്ട്, 640 കോടി കിലോമീറ്ററുകൾ പിന്നിട്ടിട്ടുണ്ട്[10]. 2014 നവംബർ 12 നു ഇന്ത്യൻസമയം പകൽ രണ്ടരയ്ക്ക് വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിൽനിന്ന് 22.5 കിലോമീറ്റർ ദൂരത്തുനിന്ന് മാതൃപേടകത്തെ പിരിഞ്ഞ് ഫൈലി വാൽനക്ഷത്രത്തിന്റെ കേന്ദ്രത്തിലേയ്ക്ക് നീങ്ങി.

ഫൈലേ വാൽനക്ഷത്രത്തിൽ[തിരുത്തുക]

2014 നവംബർ 12- തിയ്യതി ഫൈലേ ഉപപേടകം, ഗ്രീൻവിച്ച് സമയം 16 മണി കഴിഞ്ഞയുടനെ, 67-പി/സി.ജി. വാൽനക്ഷത്രത്തിൽ ഇറങ്ങിയതായി യൂറോപ്യൻ സ്പേസ് ഏജൻസി സ്ഥിരീകരിക്കുകയുണ്ടായി. ഏഴ് മണിക്കൂർ കൊണ്ട് 20 കി.മീ. ദൂരം താണ്ടിയാണ് അത് വാൽനക്ഷത്രത്തിലിറങ്ങിയത്. പേടകം വാൽനക്ഷത്രത്തിലിറങ്ങുന്ന ആഘാതത്തിൽ അത് തുള്ളിത്തെറിച്ചുപോകാതിരിക്കാനുദ്ദേശിച്ച് സജ്ജമാക്കിയിരുന്ന ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കാനായില്ലെങ്കിലും അതുകൊണ്ട് ഫൈലേക്ക് കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ വാൽനക്ഷത്രത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ ഉപയോഗിക്കേണ്ടിയിരുന്ന മൂന്ന് കാലുകളിൽ രണ്ടെണ്ണത്തിന്ന് മാത്രമേ ശരിയായ ഇരിപ്പ് കിട്ടുകയുണ്ടായുള്ളു. മിക്കവാറും ഉപകരണങ്ങളിൽനിന്നെല്ലാംതന്നെ പേടകം ഇറങ്ങിക്കഴിഞ്ഞത്തിന്നു തൊട്ടുപിന്നാലെതന്നെ ഉദ്ദേശിച്ചമട്ടിൽ വിവരശേഖരണം നടത്താനായിട്ടുണ്ടെന്നും യൂറോപ്യൻ സ്പേസ് ഏജൻസി സൂചിപ്പിച്ചിട്ടുണ്ട്.

ഫൈലേയുടെ പതനസ്ഥാനം, വാൽനക്ഷത്രത്തിലെ, പാറക്കെട്ടുകളുള്ള ഒരു ചെറുകുന്നിന്റെ മറവിലായിപ്പോയതുകൊണ്ട് അതിന്റെ സൗരോർജ്ജസംവിധാനത്തിലേക്ക് ആവശ്യമായത്ര സൂര്യപ്രകാശം കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും നിരീക്ഷിക്കപ്പെട്ടു. ഇറങ്ങിക്കഴിഞ്ഞ് ആദ്യത്തെ 64 മണിക്കൂർ നേരത്തേക്കുള്ള ഉർജ്ജം ഫൈലേയിൽ കരുതിയിട്ടുണ്ട്. തുടർന്ന് ഒരോ ദിവസവും ഒരു മണീക്കൂർ വീതം പ്രവർത്തിക്കാനാവശ്യമായ സൗരോർജ്ജമാണ് സൗരപാനലുകളിലൂടെ ശേഖരിക്കാൻ ഉദ്ദേശിച്ചിരുന്നത്. വളരെ ക്ലിഷ്ടമായ ശ്രമങ്ങളിലൊന്നിന്റെ ഫലമായി നവംബർ 14-ആം തിയ്യതി വെള്ളിയാഴ്ച ഫൈലെയെ ലേശം ഉയർത്തി അതിലെ സോളാർ പാനലുകളിൽ വലിപ്പമേറിയതിനെ സ്വൽപ്പം കറക്കി കിട്ടാവുന്നത്ര സൗരോർജ്ജം സംഭരിക്കാൻ ശ്രമിക്കുകയുണ്ടായി.

ശാസ്ത്രജ്ഞർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫൈലേയിലെ തമരുകൾ കൊണ്ട് വാലനക്ഷത്രത്തിന്റെ നിലം തുരന്നെടുക്കുന്ന സാമ്പീളുകൾ ഫൈലേയിൽത്തന്നെ പരിശോധിച്ച് ലഭ്യമാക്കാനിരുന്ന റിപ്പോർട്ടുകളാണ്. സാമ്പിളുകൾ ലഭ്യമാക്കനുള്ള ശ്രമം ഫൈലെ നടത്തിയിട്ടുണ്ടെങ്കിലും അതെത്രമാത്രം സഫലമായിട്ടുണ്ടെന്ന് അറിയാറായിട്ടില്ല. 460 കോടി വർഷങ്ങൾക്കുമുമ്പ് സൗരയൂഥം രൂപംകൊണ്ടതിനെനെക്കുറിച്ചുള്ള ശ്രദ്ധേയമായ വിവരങ്ങൾ ഈ ശ്രമം വഴി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഫൈലേയിലെ കൊസക് ഗാസ് അനലൈസെർ(COSAC gas analyser) വാൽനക്ഷത്രത്തിന്റെ അന്തരീക്ഷത്തിൽ ജൈവതന്മാത്രകളുണ്ടെന്ന് തുടക്കത്തിൽത്തന്നെ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ഉപകരണമായ MUPUS വാൽനക്ഷത്രത്തി തട്ടിനോക്കിയതിൽനിന്ന് നേരത്തെ കണക്കുകൂട്ടുയിരുന്നതിനേക്കാൾ വളരെ കൂടുതൽ കടുപ്പം വാനക്ഷ്ത്രത്തിന്റെ പ്രതലത്തിനുണ്ടെന്നാണ് നിരീക്ഷണം.

നവംബർ 14-ന്നു തന്നെ നടത്തിയേടത്തോളം പരീക്ഷണങ്ങളുടെ ഫലങ്ങൾ ഫൈലേയിൽ നിന്ന് റോസെറ്റ വഴി ഭൂമിയിൽ കിട്ടിയിട്ടുണ്ട്.

ഏറ്റവും ഒടുവിലായി ഫൈലേയും റോസെറ്റയുമായി ബന്ധപ്പെടാനായത് അന്നേദിവസം (വെള്ളിയാഴ്ച) ഗ്രീൻവിച്ച് സമയം 21.30 ന്നു ശേഷമുള്ള ഏതാണ്ട് മൂന്ന് മണിക്കൂർ സമയത്ത്, പേടകങ്ങൾ ഭൂമിക്കുനേരേ വന്നപ്പോൾ ആയിരുന്നു. ആ ഒടുവിലത്തെ വിവരവിനിമയത്തിന്നുവേണ്ട ഉർജ്ജം തന്നെ ഫൈലേയിൽ ബാക്കിയുണ്ടാകുമോ എന്ന് ശാസ്ത്രജ്ഞർക്ക് സംശയമുണ്ടായിരുന്നു. അതിന്നുശേഷം ഫൈലേ നിതാന്തമായ ഉറക്കത്തിലേക്ക് പോകുകയാണെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചു. ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല

അവലംബങ്ങൾ[തിരുത്തുക]

 1. "Rosetta at a glance – technical data and timeline". DLR. Archived from the original on 8 ജനുവരി 2014. Retrieved 8 ജനുവരി 2014.
 2. "No. 2 – Activating Rosetta". European Space Agency. 8 മാർച്ച് 2004. Retrieved 8 ജനുവരി 2014.
 3. 3.0 3.1 റോസെറ്റ വാൽനക്ഷത്രത്തിലേക്ക്-സാബു ജോസ്(ദേശാഭിമാനി. കിളിവാതിൽ)[1] Archived 2014-04-24 at the Wayback Machine.
 4. Beatty, Kelly (12 നവംബർ 2014). "Philae Lands on Its Comet – Three Times!". Sky & Telescope. Retrieved 26 നവംബർ 2014.
 5. The Hindu, (Science and Technology), Thursday, 16 th January, 2014. ശേഖരിച്ചത് 18-01-2014
 6. "Rosetta's journey". European Space Agency. 9 നവംബർ 2007. Retrieved 20 ജനുവരി 2014.
 7. ഹിന്ദു ദിനപത്രം, 2014 മാർച്ച്, 29 വ്യാഴാഴ്ച
 8. New Views of the Rosetta Comet (Nasa Science)[2] Archived 2014-07-28 at the Wayback Machine.
 9. Rosetta Comet is Darker than Charcoal[3] Archived 2014-09-09 at the Wayback Machine.
 10. ഹിന്ദു ദിനപത്രം, 7 ആഗസ്ത്, 2014. ശേഖരിച്ചത് 7 ആഗസ്ത്, 2014

പുറം കണ്ണികൾ[തിരുത്തുക]