റോഷെൽ എയ്‌റ്റ്‌സ്
റോഷെൽ എയ്‌റ്റ്‌സ് | |
---|---|
![]() Rochelle Aytes interviewed about The Forgotten by Real TV Films. | |
ജനനം | അവലംബം ആവശ്യമാണ്] | മേയ് 17, 1976 വയസ്സ്)[
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | State University of New York, Purchase (BFA) |
തൊഴിൽ(s) | നടി, മോഡൽ |
സജീവ കാലം | 2000–ഇതുവരെ |
ജീവിതപങ്കാളി | CJ Lindsey (m. 2016) |
റോഷെൽ എയ്‌റ്റ്‌സ് (ജനനം മെയ് 17, 1976) ഒരു അമേരിക്കൻ നടിയും മോഡലുമാണ്. മിസ്‌ട്രെസസ് (2013-16) എന്ന എബിസി നാടക പരമ്പരയിലെ ഏപ്രിൽ മല്ലോയ് എന്ന കഥാപാത്രത്തിനും ലെഫ്റ്റ് 4 ഡെഡ് 2 (2009) എന്ന നിരൂപക പ്രശംസ നേടിയ വീഡിയോ ഗെയിമിലെ റോഷെൽ എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തതിൻറെ പേരിലും അവർ പ്രശസ്തയാണ്. ക്രേസിസെക്‌സി കൂൾ: ദി ടിഎൽസി സ്റ്റോറി എന്ന പേരിലുള്ള ടിഎൽസി ഗ്രൂപ്പിൻറെ ആത്മകഥാപരമായ ചിത്രത്തിലെ പെറി "പെബിൾസ്" റീഡ് എന്ന കഥാപാത്രം, ഹ്രസ്വകാല പരമ്പരയായ ഡ്രൈവ്, മറ്റ് ടെലിവിഷൻ പരമ്പരകളായ ദി ഫോർഗോട്ടൻ (2009–10), ക്രിമിനൽ മൈൻഡ്‌സ്, വർക്ക് ഇറ്റ് എന്നിവയിലും എയ്‌റ്റ്‌സ് അഭിനയിച്ചു. സിനിമയിൽ, വൈറ്റ് ചിക്‌സ്, മാഡീസ് ഫാമിലി റീയൂണിയൻ, ട്രിക് ആർ ട്രീറ്റ് തുടങ്ങിയ സിനിമകളിലും എയ്‌റ്റ്‌സ് പ്രത്യക്ഷപ്പെട്ടു. സിബിഎസ് ടെലിവിഷൻ പരമ്പരയായ ഹവായ് ഫൈവ്-0യിൽ മുൻ സിഐഎ ഉദ്യോഗസ്ഥയായ ഏജന്റ് ഗ്രീറായി ഒരു ആവർത്തിച്ചുള്ള വേഷവും എയ്‌റ്റ്‌സിന് ഉണ്ടായിരുന്നു.[1]